ലെ-നോക്സ് ലൂയിസ് ടൈസനെ തോല്പിച്ചു
മെംഫിസ്: ലോക ഹെവി വെയ്റ്റ് ബോക്സിംഗ് ചാമ്പ്യന്‍ഷിപ്പ് ബ്രിട്ടന്റെ ലെ-നോക്സ് ലൂയിസ് നിലനിര്‍ത്തി. എട്ടാം റൗണ്ടില്‍ ഒരു കനത്ത വലം കൈയ്യന്‍ ഇടിയൊടെ ലെനോക്സ് ടൈസനെ മുട്ടുകുത്തിക്കുകയായിരുന്നു.
എഴുന്നേല്ക്കാന്‍ വിഫലശ്രമം നടത്തിയെങ്കിലും ടൈസന് അതിന് കഴിഞ്ഞില്ല. തളര്‍ന്നവശനായ ടൈസന്‍ അല്പനേരം റഫറിയുടെ കൈയില്‍ തളര്‍ന്നിരുന്നുപോയി. എട്ടാം റൗണ്ടാരംഭിച്ച് രണ്ടു മിനിറ്റ് 25 സെക്കന്റ് കഴിഞ്ഞപ്പോഴാണ് ടൈസന്റെ താടിയെല്ലില്‍ ലെനോക്സ് വലംകൈകൊണ്ട് കനത്തപ്രഹരം ഏല്പിച്ചത്. ഈ മത്സരത്തില്‍ വിജയിച്ചതോടെ ലെനോക്സ് ലോക ബോക്സിംഗ് കൗണ്‍സില്‍ കിരീടവും അന്താരാഷ്ട്ര ബോക്സിംഗ് ഫെഡറേഷന്‍ ഹെവിവെയ്റ്റ് കിരീടവും സ്വന്തമാക്കി.
1997ല്‍ ഇവാന്‍ഡര്‍ ഹോളിഫീല്‍ഡുമായി നടന്ന വിവാദ ചെവികടിച്ചുമുറിക്കല്‍ മത്സരത്തിന് ശേഷം ടൈസന്‍ ആദ്യമായാണ് ഒരു മത്സരത്തില്‍ പരാജയപ്പെടുന്നത്. 14 മാസങ്ങള്‍ മുമ്പ് ഹസിം റഹ്മാനോട് പരാജയം ഏറ്റുവാങ്ങിയ ലെനോക്സ് പക്ഷെ കഴിഞ്ഞ നവമ്പറില്‍ റഹ്മാനെ തോല്പിച്ച് കിരീടം സ്വന്തമാക്കിയിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications