മുംബെ : സെഞ്ചൂറിയന്‍ പാര്‍ക്കിലെ മൂന്നാം ടെസ്റ് ഔദ്യോഗികമാണെന്ന് മുന്‍ ബി സി സി ഐ സെക്രട്ടറി ജെയ്വന്ത് ലെലെ പ്രസ്താവിച്ചു. ടെസ്റിലെ അനൗദ്യോഗിഗമായി പ്രഖ്യാപിച്ച ഐ സി സി നടപടി അസാധുവാണെന്ന് അദ്ദേഹം പറഞ്ഞു. മുമ്പ് ആസ്ത്രേലിയയും ന്യൂസിലാന്റും തമ്മില്‍ നടന്ന ടെസ്റ് അസാധുവാക്കിയ ഐ സി സി നടപടി പിന്നീട് പിന്‍വലിച്ച കാര്യം അദ്ദേഹം അനുസ്മരിച്ചു.
അതിനിടെ സംഭവം ക്രിക്കറ്റ് ലോകത്ത ് രൂക്ഷമായ അഭിപ്രായ വ്യത്യാസവും ചേരി തിരിവും സൃഷ്ടിച്ചു കഴിഞ്ഞു. ആസ്ത്രേലിയന്‍ മാദ്ധ്യമങ്ങള്‍ ബി സി സി ഐയെയും ഇന്ത്യന്‍ ക്യാപ്റ്റനെയും രൂക്ഷമായി വിമര്‍ശിച്ചു. താന്തോന്നികളും പിളര്‍പ്പന്‍മാരുമെന്നാണ് ഇവരെ ആസ്ത്രേലിയന്‍ മാദ്ധ്യമങ്ങള്‍ വിശേഷിപ്പിച്ചത്. ക്രിക്കറ്റിനെ നശിപ്പിക്കുന്ന നടപടിയാണ് ഡാല്‍മിയ ചെയ്തതെന്നാണ് വിമര്‍ശനം. വിവാദ റഫറി മൈക്ക് ഡെന്നിസിനെയും അവര്‍ വിമര്‍ശിച്ചു. ഡെന്നിസനന്റെ ഈ തീരുമാനം താന്‍ പോരിമയാണെന്നാണ് ലെലെയുടെ അഭിപ്രായം.
എന്നാല്‍ മുന്‍ ആസ്ത്രേലിയന്‍ കളിക്കാരനും കോളമിസ്റുമായ പീറ്റര്‍ റീബോക്കിന് സചിനെതിരെയുള്ള ആരോപണം തള്ളിക്കളയേണ്ടതായിരുന്നുവെന്ന അഭിപ്രായമാണ്. സിഡ്നി മോര്‍ണിംഗ് ഹെറാള്‍ഡിലെഴുതിയ ലേഖനത്തിലാണ് ഈ അഭിപ്രായം. എന്നാല്‍ ഇന്ത്യയും ദക്ഷിണാഫ്രിക്കയും അതിരുവിട്ട രീതിയിലാണ് പ്രശ്നത്തെ കൈകാര്യം ചെയ്തതെന്നും അദ്ദേഹം തുടരുന്നു.
പാകിസ്താന്‍, ശ്രീലങ്ക, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളുടെ പിന്തുണ ഇപ്പോള്‍ത്തന്നെ ഇന്ത്യയ്ക്കുണ്ടെന്നും പുറമേ ദക്ഷിണാഫ്രിക്ക, ന്യൂസിലാന്റ് ്എന്നിവരുടെ പിന്തുണ ഇറപ്പാക്കുകയും ചെയ്തതിനാല്‍ ഐ സി സി യുടെ ഭീഷണി വിലപ്പോവില്ലെന്ന് മുമ്പെ ക്രിക്കറ്റ് അസാേേസിയേഷന്‍ ജോയിന്‍റ് സെക്രട്ടറി പ്രൊഫ. രത്നാകര്‍ ഷെട്ടി പറഞ്ഞു,