Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ബ്രെറ്റ ് ലീയുടെ ബൗളിങ്ങില്‍ തകരാറില്ല

മെല്‍ബണ്‍: ആസ്ട്രേലിയയുടെ ഫാസ്റ്റ് ബൗളര്‍ ബ്രെറ്റ് ലീ യുടെ ബൗളിങ് ആക്ഷനില്‍ തകരാറൊന്നുമില്ലെന്ന് ഇന്റര്‍ നാഷണല്‍ ക്രിക്കറ്റ് കൗണ്‍സിലിന്റെ വിദഗ്ധ പാനല്‍ കണ്ടെത്തി.

ആസ്ടട്രേലിയന്‍ ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാന്‍ മാല്‍കം സ്പീഡ് ബുധനാഴ്ച അറിയിച്ചതാണിത്. വിവാദബൗളിങ്ങ് ആക്ഷന്‍ പരിശോധിക്കുന്ന റിച്ചാര്‍ഡ് ഹാഡ്ലി, ഇമ്രാന്‍ഖാന്‍, മൈക്കേല്‍ ഹോള്‍ഡിങ് എന്നിവരടങ്ങിയ അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിന്‍െറ മൂന്നംഗ വിദഗ്ധ പാനലാണ് ലീയുടെ ബൗളിങ്ങ് ആക്ഷനെ ശരിവെച്ചത്.

ലീ യുടെ ആക്ഷനില്‍ തെറ്റുണ്ടെന്ന് അംപയര്‍മാര്‍ സംശയം പ്രകടിപ്പിച്ചതിനെ തുടര്‍ന്നാണ് അദ്ദേഹത്തിന്റെ ബൗളിംങ്ങ് വിദഗ്ധ പാനല്‍ നിരീക്ഷണ വിധേയമാക്കിയത് .

മാര്‍ച്ചില്‍ നടന്ന ന്യൂസിലാന്‍ഡ്- ആസ്ട്രേലിയ ടെസ്റ്റ് പരമ്പരയിലാണ് ഇന്ത്യന്‍ അംപയര്‍മാരായ എസ് വെങ്കിട്ട രാഘവനും എ ജയപ്രകാശും ലീയുടെ ആക്ഷനില്‍ ന്യൂനതയുണ്ടെന്ന സംശയം പ്രകടിപ്പിച്ചത്.

Story first published: Wednesday, August 2, 2000, 5:30 [IST]
Other articles published on Aug 2, 2000
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+