ഹൈദരാബാദ്: ക്രിക്കറ്റ്താരം വിവിഎസ്. ലക്ഷ്മണ്‍ വിവാഹിതനായി. സെക്കന്ദരാബാദിലെ ജ്യൂവെല്‍ ഗാര്‍ഡനില്‍ നടന്ന ലളിതമായ ചടങ്ങിലാണ് ലക്ഷ്്മണ്‍ കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ത്ഥിനിയായ ജി.ആര്‍. ഷൈലജയെ താലികെട്ടിയത്. ഫിബ്രവരി 16 തിങ്കളാഴ്ച പുലര്‍ച്ചെയായിരുന്നു വിവാഹം.
1,000ഓളം അതിഥികള്‍ ചടങ്ങില്‍ സംബന്ധിച്ചു. വന്‍സുരക്ഷാസന്നാഹം ഏര്‍പ്പെടുത്തിയിരുന്നു. ക്ഷണക്കത്തുമായി എത്തിയവരെ മാത്രമാണ് അകത്തേയ്ക്ക് കടത്തിവിട്ടത്.
അച്ഛനമ്മമാരോടൊപ്പം മെഴ്സിഡസ് ബെന്‍സിലാണ് കോട്ടും സ്യൂട്ടുമണിഞ്ഞ ലക്ഷ്മണ്‍ വിവാഹവേദിയില്‍ എത്തിയത്. ഓറഞ്ച്നിറത്തിലുള്ള കാഞ്ചീവരം സാരിയായിരുന്നു വധുവിന്റെ വേഷം. ലക്ഷ്മണ്‍ പഠിച്ച ലിറ്റില്‍ ഫ്ലവര്‍ സ്കൂളിലെ അധ്യാപകരും ലക്ഷ്മണിന്റെ അന്നത്തെ കൂട്ടുകാരും ചടങ്ങില്‍ സംബന്ധിച്ചിരുന്നു.