ബാര്‍ബഡോസ്: ഉപുല്‍ ചന്ദനയുടെ മികച്ച ബാറ്റിംഗ് പ്രകടനത്തോടെ വെസ്റിന്‍ഡീസിനെ തറപറ്റിച്ച ശ്രീലങ്ക മൂന്ന് ഏകദിന മത്സരങ്ങളില്‍ രണ്ടെണ്ണം ജയിച്ച് പരമ്പര നേടി. വെസ്റിന്‍ഡീസിന്റെ കൂറ്റന്‍സ്കോറിനെയാണ് ഉപുല്‍ ചന്ദനയുടെ ബാറ്റിംഗ് മികവില്‍ ശ്രീലങ്ക മറികടന്നത്.
ആദ്യം ബാറ്റ് ചെയ്ത വെസ്റിന്‍ഡീസ് ബ്രയാന്‍ ലാറയുടെ സെഞ്ച്വറിയുടെ പിന്‍ബലത്തില്‍ നാല് വിക്കറ്റിന് 312 റണ്‍സ് നേടി. വെറും 95 പന്തുകളില്‍ നിന്നാണ് ലാറ സെഞ്ച്വറി നേടിയത്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ലാറയുടെ 17ാം സെഞ്ച്വറിയാണിത്.
ഏറെക്കുറെ അസാധ്യമെന്ന് തോന്നിക്കുന്ന സ്കോറിലേക്ക് ശ്രീലങ്കയെ നയിച്ചത് ഉപുല്‍ ചന്ദനയുടെ മിന്നല്‍ പ്രകടനമാണ്. അവസാന 10 ഓവറില്‍ 92 റണ്‍സ് നേടേണ്ടിയിരുന്ന ശ്രീലങ്കയെ അവിടേക്ക് എത്തിച്ചത് ചന്ദനയുടെ വെടിക്കെട്ടാണ്. വെറും 71 പന്തുകളില്‍ നിന്ന് ചന്ദന 89 റണ്‍സ് നേടി.