ടെസ്റ്: ശ്രീലങ്കന്‍ ടീം പ്രഖ്യാപിച്ചു
കൊളംബോ: ഇന്ത്യക്കെതിരായ ടെസ്റ് പരമ്പരയ്ക്കുള്ള ശ്രീലങ്കന്‍ ടീം പ്രഖ്യാപിച്ചു. അനുഭവസമ്പന്നനായ 34കാരന്‍ ഹഷന്‍ തിലകരത്നെ രണ്ടു വര്‍ഷത്തിനു ശേഷം ടീമില്‍ തിരിച്ചെത്തിയിട്ടുണ്ട്.
21 കാരന്‍ മൈക്കല്‍ വാന്‍ഡോര്‍ട്ടും ടീമില്‍ ഇടം കണ്ടെത്തിയിട്ടുണ്ട്. ക്യാപ്റ്റന്‍ സനത് ജയസൂര്യയോടൊപ്പം ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്യുക മിക്കവാറും വാന്‍ഡോര്‍ട്ടായിരിക്കും. ജയസൂര്യയ്ക്കു പുറമെ മാര്‍വന്‍ അട്ടപ്പട്ടു, രൊമേഷ് കലുവിതരണ, മുത്തയ്യ മുരളീധരന്‍, ചാമിന്ദ വാസ് എന്നീ അനുഭവസമ്പന്നരും പൊതുവെ യുവാക്കള്‍ക്ക് പ്രാധാന്യമുള്ള ടീമിലുണ്ട്.
ടീം: സനത് ജയസൂര്യ (ക്യാപ്റ്റന്‍), മാര്‍വന്‍ അട്ടപ്പട്ടു, ആവിഷ്ക ഗുണവര്‍ധനെ, മൈക്കല്‍ വാന്‍ഡോര്‍ട്ട്, കുമാര സംഘക്കാര, മഹേല ജയവര്‍ധനെ, റസ്സല്‍ ആര്‍നോള്‍ഡ്, ഹസന്‍ തിലകരത്നെ, രൊമേഷ് കലുവതരണ, ചാമിന്ദ വാസ്, സുരേഷ് പെരേര, ദില്‍ഹാര ഫെര്‍ണാണ്ടോ, രുചിര പെരേര, ദുലീപ് ലിയനാഗെ, മുത്തയ്യ മുരളീധരന്‍, തിലന്‍ സമരവീര.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications