Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

വാതുവെപ്പ്: രണതുംഗയും ഡിസില്‍വയും കുറ്റവിമുക്തര്‍

കൊളംബോ: ഇന്ത്യന്‍ വാതുവെപ്പുകാരനുമായി വാതുവെച്ച് ഒത്തുകളിച്ചുവെന്ന ആരോപണത്തില്‍ നിന്ന് ശ്രീലങ്കയുടെ മുന്‍ ക്യാപ്റ്റന്‍ അര്‍ജുന രണതുംഗയെയും അരവിന്ദ ഡിസില്‍വയെയും അന്വേഷണ കമ്മീഷന്‍ കുറ്റവിമുക്തരാക്കി.

ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് നിയമിച്ച ഏകാംഗ കമ്മീഷന്‍ ദേശ്മോണ്ട് ഫെര്‍ണാണ്ടോയാണ് ഇവരെ കുറ്റവിമുക്തരാക്കിയത്. വാതുവെപ്പുകാരന്‍ എം.കെ. ഗുപ്ത ഇവര്‍ക്കെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ അപൂര്‍ണവും അടിസ്ഥാനരഹിതവുമാണെന്ന് കമ്മീഷന്‍ ചൂണ്ടിക്കാട്ടി.

അന്താരാഷ്ട്ര വാതുവെപ്പ് റാക്കറ്റില്‍ ഒട്ടേറെ വിദേശ കളിക്കാരും ഉണ്ടെന്ന സിബിഐ പ്രാഥമിക റിപ്പോര്‍ട്ടിനെയും ഫെര്‍ണാണ്ടോ കമ്മീഷന്‍ വിമര്‍ശിച്ചു. റിപ്പോര്‍ട്ടില്‍ ഈ കാര്യം ഒഴിവാക്കി ബന്ധപ്പെട്ട സര്‍ക്കാരുകളെയും ക്രിക്കറ്റ് ബോര്‍ഡുകളെയും അറിയിക്കുകയായിരുന്നു സിബിഐ ചെയ്യേണ്ടിയിരുന്നത്. റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചതു കാരണം ഒട്ടേറെ വിദേശ ക്രിക്കറ്റ് കളിക്കാര്‍ അപമാനിതരാവുകയാണ് ചെയ്തത് - അദ്ദേഹം തന്റെ റിപ്പോര്‍ട്ടില്‍ പറഞ്ഞു.

1994ല്‍ ലക്നോവില്‍ നടന്ന ഒരു ടെസ്റ് മത്സരത്തില്‍ കളി തോറ്റുകൊടുക്കാന്‍ തന്റെ കൈയില്‍ നിന്നും 15,000 ഡോളര്‍ പ്രതിഫലം വാങ്ങി എന്നായിരുന്നു വാതുവെപ്പുകാരന്‍ ഗുപ്ത രണതുംഗയ്ക്കും ഡിസില്‍വയ്ക്കുമെതിരെ ഉന്നയിച്ച ആരോപണം.

Story first published: Wednesday, December 7, 2011, 13:52 [IST]
Other articles published on Dec 7, 2011
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+