ഒളിമ്പിക്സ് അട്ടിമറിക്കാനുള്ള ലാദന്റെ ശ്രമം തകര്‍ത്തു
ഓക്ക്ലാണ്ട്: സിഡ്നി ഒളിമ്പിക്സ് അട്ടിമറിക്കാനുള്ള ഒസാമ ബിന്‍ ലാദന്റെ നീക്കം ന്യൂസിലാണ്ട് പൊലീസ് തകര്‍ത്തു. ദക്ഷിണ സിഡ്നിയിലെ 42 വര്‍ഷം പഴക്കമുള്ള ലൂക്കാ ഹൈറ്റ്സ് ആണവ റിയാക്ടര്‍ തകര്‍ക്കാനായിരുന്നു ലാദന്റെ പദ്ധതി.
ഒളിമ്പിക് സ്റേഡിയത്തില്‍ നിന്നും 25 കിലോമീറ്റര്‍ മാത്രം അകലെയാണ് ആണവ റിയാക്ടര്‍. ഒളിമ്പിക്സിലേക്ക് രണ്ട് ഔദ്യോഗിക നിരീക്ഷകരെ അയക്കാന്‍ അനുവദിക്കണമെന്ന അഫ്ഗാനിസ്ഥാനിലെ ഭരണകൂടത്തിന്റെ ആവശ്യം അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി തള്ളിക്കളഞ്ഞ സാഹചര്യത്തിലായിരുന്നു ലാദന്‍ ഈ ഗൂഢപദ്ധതി ഒരുക്കിയത്.
ചില ക്രിമിനല്‍ സംഘടനകള്‍ നടത്തുന്ന മനുഷ്യ കള്ളക്കടത്തിനെക്കുറിച്ചുള്ള അന്വേഷണത്തിനിടയിലാണ് ലാദന്റെ പദ്ധതി കണ്ടെത്തിയതെന്ന് ഓക്ലാണ്ട് ഡിറ്റക്ടീവുകള്‍ വാര്‍ത്താലേഖകരോട് പറഞ്ഞു.
Story first published: Saturday, August 26, 2000, 3:35 [IST]
Other articles published on Aug 26, 2000
X
Log in for Better Reading Experience!
By signing in, you agree to our Terms and Privacy Policy
Gender
Select your Gender
- Male
- Female
- Others
Age
Select your Age Range
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications