Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മാരത്തോണ്‍ പോരാട്ടത്തിനൊടുവില്‍ കേര്‍ട്ടണ്‍ ഫൈനലില്‍

പാരീസ്: അഞ്ചാം സീഡ് ബ്രസീലുകാരന്‍ ഗസ്താവോ കേര്‍ട്ടണ്‍ ഫ്രഞ്ച് ഓപ്പണിന്റെ പുരുഷവിഭാഗം ഫൈനില്‍ കടന്നു. 16-ാം സീഡായ സ്വീഡിഷ് താരം ജുവാന്‍ കാര്‍ലോസ് ഫെരേറോയെ 7-5, 4-6, 2-6, 6-4, 6-3 എന്ന സ്കോറിന് പരാജയപ്പെടുത്തിയാണ് കേര്‍ട്ടണ്‍ ഫൈനലിലെത്തിയത്. ഫ്രാങ്കോ സ്ക്വില്ലാരിയെ പരാജയപ്പെടുത്തിയ മൂന്നാം സീഡ് മാഗ്നസ് നോര്‍മന്‍ നേരത്തെ ഫൈനലിലെത്തിയിരുന്നു.

97-ല്‍ റൊളാംഗ് ഗാരോസിലെ കിരീടത്തില്‍ മുത്തമിട്ട കേര്‍ട്ടണ്‍ മൂന്നു മണിക്കൂറും 38 മിനിറ്റും നീണ്ട മാരത്തോണ്‍ പോരാട്ടത്തിനൊടുവിലാണ് തന്റെ രണ്ടാം ഗ്രാന്‍്്സ്ലാം ഫൈനലിന് അര്‍ഹത നേടിയത്. ക്ലേകോര്‍ട്ടില്‍ വിദഗ്ധരായ ഇരുവരും ഒന്നിനൊന്ന് മുന്നേറിയപ്പോള്‍ മത്സരം പൊടിപാറി.

ആദ്യസെറ്റു തന്നെ വരാന്‍ പോകുന്ന വാശിയേറിയ മത്സരത്തിന്റെ സൂചനയായിരുന്നു. ഇരുവരും സെര്‍വുകള്‍ നിലനിര്‍ത്തിപ്പോയ ഈ സെറ്റ് മാത്രം ഒരു മണിക്കൂറോളം നീണ്ടു നിന്നു. അവസാനം നിര്‍ണായകഘട്ടത്തില്‍ ഫെരേറോയുടെ സെര്‍വ് ഭേദിച്ച് കേര്‍ട്ടണ്‍ സെറ്റ് 7-5-ന് കരസ്ഥമാക്കി.

പിന്നീട് മികച്ച കളി പുറത്തെടുത്ത ഫെരേരോ ശക്തമായ തിരിച്ചവരവു നടത്തി. അടുത്ത രണ്ടു സെറ്റിലും കേര്‍ട്ടന്റെ സെര്‍വുകള്‍ ഭേദിച്ച് മുന്നിലെത്തിയ ഫെരേറോ 6-4, 6-2 എന്നീ സ്കോറുകള്‍ക്ക് യഥാക്രമം രണ്ടും മൂന്നും സെറ്റുകള്‍ നേടി.

എന്നാല്‍ അടുത്തിടെ നടന്ന 37 ക്ലേ കോര്‍ട്ട് മത്സരങ്ങളില്‍ 31-ലും വിജയിച്ച കേര്‍ട്ടന് തന്റെപരിചയസമ്പത്ത് തന്നെ അവസാനം തുണക്കെത്തി. സെര്‍വുകളുടെയും ശക്തിയായ റിട്ടേണുകളുടെയും പിന്‍ബലത്തോടെ അടുത്ത രണ്ടു സെറ്റുകളിലും കേര്‍ട്ടണ്‍ ഫെരേറോയുടെ സെര്‍വുകള്‍ ഭേദിച്ചു. 198 കിലോമീറ്റീര്‍ വേഗത്തില്‍ സെര്‍വ് ചെയ്ത കേര്‍ട്ടണ്‍ 17 എയ്സുകളാണ് മത്സരത്തില്‍ ഉതിര്‍ത്തത്.

കേര്‍ട്ടണെ ഫൈനലില്‍ കാത്തിരിക്കുന്ന എതിരാളി മാഗ്നസ് നോര്‍മനും ശക്തിയായ സെര്‍വുകള്‍ ഉതിര്‍ക്കാന്‍ കഴിവുള്ള കളിക്കാരനാണ്. സെര്‍വുകളുടെയും റിട്ടേണുകളുടെയും മികവായിരിക്കും ഇവര്‍ തമ്മിലുള്ള മത്സരത്തില്‍ പരീക്ഷിക്കപ്പെടുക. ഈ മേഖലയില്‍ ഞായറാഴ്ച ആരു മികവു പുലര്‍ത്തുന്നോ അയാള്‍ക്കായിരിക്കും ഇപ്രാവശ്യത്തെ പുരുഷ വിഭാഗം ഫ്രഞ്ച് ഓപ്പണ്‍.

Story first published: Saturday, June 10, 2000, 5:30 [IST]
Other articles published on Jun 10, 2000
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+