Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കൂര്‍ണിക്കോവ വിവാഹം ചെയ്തെന്നും ഇല്ലെന്നും

ലണ്ടന്‍: ടെന്നീസ് കോര്‍ട്ടുകളില്‍ യുവാക്കളുടെ ഹരമായി പറന്നുനടന്ന റഷ്യന്‍ താരം അന്ന കൂര്‍ണിക്കോവ വിവാഹിതയായെന്ന് ബ്രിട്ടീഷ് പത്രമായ 'സണ്‍' റിപ്പോര്‍ട്ടു ചെയ്തു. കോടീശ്വരനായ സെര്‍ഗി ഫെഡറോവാണത്രെ വരന്‍.

കഴിഞ്ഞ ജൂണില്‍ മോസ്കോയില്‍ വച്ചാണ് 31കാരനായ ഫെഡറോവ് 20കാരിയായ കൂര്‍ണിക്കോവയുടെ കഴുത്തില്‍ താലി കെട്ടിയത്. വിവാഹം നടന്നതിന്റെ തെളിവിനായി സണ്‍ പത്രം ഫെഡറോവിന്റെ അമ്മയുടെ വാക്കുകള്‍ ഉദ്ധരിച്ചിട്ടുണ്ട്. വിവാഹ സമയത്ത് നടന്ന വിംബിള്‍ഡണ്‍ ചാമ്പ്യന്‍ഷിപ്പില്‍ കൂര്‍ണിക്കോവ പങ്കെടുക്കാതിരുന്നതും പത്രം തെളിവായി ചൂണ്ടിക്കാട്ടുന്നു. വിവാഹത്തിനു ശേഷം മധുവിധുവിനായി ദമ്പതികള്‍ അമേരിക്കയിലേക്ക് പറന്നിരിക്കുകയാണ്.

എന്നാല്‍ വിവാഹവാര്‍ത്ത കൂര്‍ണിക്കോവയുടെ പബ്ലിക് റിലേഷന്‍സ് ഏജന്റുമാര്‍ നിഷേധിച്ചു. കുറെ മാസങ്ങളായി അവര്‍ മോസ്കോയില്‍ ഇല്ലെന്നും മറിച്ച് ഫ്ലോറിഡയില്‍ ആയിരുന്നുവെന്നുമാണ് ഏജന്റുമാര്‍ പറയുന്നത്. ഏജന്റുമാരുടെ ഈ നിഷേധവാര്‍ത്ത സണ്‍ പത്രം സ്വീകരിച്ചിട്ടില്ല. തങ്ങളുടെ വാര്‍ത്ത നൂറു ശതമാനവും ശരിയാണന്ന് പത്രം ആവര്‍ത്തിച്ചു.

ഏറെക്കാലമായി ടെന്നീസ് രംഗത്തുള്ള കൂര്‍ണിക്കോവ പ്രധാന ടൂര്‍ണമെന്റുകളൊന്നും വിജയിച്ചിട്ടില്ല. എന്നാല്‍ മോഡലിംഗിലൂടെയും കോര്‍ട്ടിലെ ആകര്‍ഷകമായ വസ്ത്രധാരണത്തിലൂടെയും അവര്‍ ലോകശ്രദ്ധ പിടിച്ചു പറ്റുകയായിരുന്നു. കൂര്‍ണിക്കോവയുടെ സൗന്ദര്യത്തില്‍ ആകര്‍ഷിക്കപ്പെട്ടവരാണ് അവരുടെ ആരാധകരില്‍ ഏറെയും.

Story first published: Wednesday, December 7, 2011, 13:52 [IST]
Other articles published on Dec 7, 2011
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+