Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

യുവരാജ്, ചോപ്ര കേമന്മാര്‍: കിര്‍മാണി

ചെന്നൈ: യുവരാജ് സിംഗും ആകാശ് ചോപ്രയും അവസരത്തിനൊത്ത് ഉയരാന്‍ കഴിയുന്ന മികച്ച ബാറ്റ്സ്മാന്‍മാരാണെന്ന് ദേശീയ സെലക്ഷ്ന്‍ കമ്മിറ്റി ചെയര്‍മാന്‍ സയ്യിദ് കിര്‍മാണി. ജൂണ്‍ 20 ഞായറാഴ്ച വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ടീമില്‍ ഇവര്‍ ഇരുവരെക്കൊണ്ടുമുളള ഉപയോഗത്തെക്കുറിച്ചാണ് നമ്മള്‍ ചിന്തിയ്ക്കേണ്ടതെന്നും കിര്‍മാണി പറഞ്ഞു. വീരേന്ദര്‍ സെവാഗിനൊപ്പം ഇറങ്ങുന്ന സെക്കന്റ് ഓപ്പണര്‍ എപ്പോഴും പ്രതിരോധിച്ച് കളിയ്ക്കുന്ന ഒരാളാകുന്നതാണ് നല്ലതെന്നും കിര്‍മാണി ചൂണ്ടിക്കാട്ടി.

ഓപ്പണറെ സംബന്ധിച്ച് ഇന്ത്യന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലിയുള്‍പ്പെടെ ഇന്ത്യന്‍ ടീമംഗങ്ങള്‍ നടത്തിയ പ്രസ്താവനയെ ഒരു വിവാദമായി കാണേണ്ടതില്ല. ഓരോരുത്തരും അവരവരുടെ അഭിപ്രായങ്ങള്‍ പറഞ്ഞൂ എന്നേയുള്ളൂ. ഗാംഗുലിയുടെയും സെവാഗിന്റെയും സച്ചിന്റെയും പ്രസ്താവനകളെ ഞാന്‍ നല്ല രീതിയിലാണ് കാണുന്നത്. കളിക്കാര്‍ അവരുടെ അഭിപ്രായങ്ങള്‍ തുറന്നുപറയുന്നത് ആരോഗ്യകരമായ പ്രവണതയാണെന്നും കിര്‍മാണി പറഞ്ഞു.

ടീം മാനേജ്മെന്റിന്റെ തീരുമാനത്തിന് വഴങ്ങിയാണ് താന്‍ വിക്കറ്റ് കീപ്പറുടെ ജോലി ചെയ്യുന്നതെന്ന് രാഹുല്‍ ദ്രാവിഡ് നേരത്തെ പല തവണ ചൂണ്ടിക്കാട്ടിയിട്ടുണ്ടെന്ന് മറ്റൊരു ചോദ്യത്തിന് ഉത്തരമായി കിര്‍മാണി പറഞ്ഞു.

Story first published: Wednesday, December 7, 2011, 13:59 [IST]
Other articles published on Dec 7, 2011
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+