തിരുവനന്തപുരം: രാജ്യത്ത് ഏറ്റവും വലിയ തുക പ്രൈസ്മണിയായി നല്‍കുന്ന ട്രാവന്‍കൂര്‍ മാരത്തോണ്‍ മീറ്റില്‍ സര്‍വീസസിന്റെ ഖാന്‍സിംഗ് ഒന്നാം സ്ഥാനത്തെത്തി.
ആഗസ്ത് ഒമ്പത് വ്യാഴാഴ്ച നടന്ന മത്സരത്തില്‍ നീലഗിരി എംആര്‍സിയിലെ എച്ച്. എ. ചിന്നപ്പ രണ്ടാം സ്ഥാനം കരസ്ഥമാക്കി. ഉത്തരാഞ്ചലിലെ മഹേഷ്സിംഗ് ഫര്‍ത്യാലാണ് മൂന്നാമതെത്തിയത്. രണ്ട് മണിക്കൂറും 30 മിനിറ്റും 37 സെക്കന്‍ഡും കൊണ്ടാണ് ഖാന്‍സിംഗ് 42 കിലോമീറ്റര്‍ ദൂരം ഓടിയെത്തി രണ്ട് ലക്ഷം രൂപയുടെ സമ്മാനത്തുകയ്ക്ക് അര്‍ഹനായത്.
രണ്ട് മണിക്കൂറും 31 മിനിറ്റും 42 സെക്കന്‍ഡുമെടുത്താണ് ചിന്നപ്പ രണ്ടാം സ്ഥാനത്തെത്തിയത്. രണ്ട് മണിക്കൂറും 32 മിനിറ്റും 48 സെക്കന്‍ഡുമെടുത്താണ് മഹേഷ്സിംഗ് മൂന്നാമതെത്തിയത്.
വനിതകളുടെ അഞ്ച് കിലോമീറ്റര്‍ മാരത്തോണില്‍ കേരളത്തിന്റെ പ്രീജ ശ്രീധരന്‍ ഒന്നാം സ്ഥാനത്തെത്തി. 19 മിനിറ്റാണ് പ്രീജയുടെ സമയം. ഗവര്‍ണര്‍ സുഖ്ദേവ്സിംഗ് കാംഗ് മത്സരം ഫ്ലാഗ് ഓഫ് ചെയ്തു. സ്പോര്‍ട്സ് മന്ത്രി കെ. സുധാകരന്‍, സഹകരണ മന്ത്രി എം. വി. രാഘവന്‍ എന്നിവരും സന്നിഹിതരായിരുന്നു. മന്ത്രി ജി. കാര്‍ത്തികേയന്‍ സമ്മാനദാനം നിര്‍വഹിച്ചു.