കര്‍ണാടകക്കെതിരെ കേരളം ശക്തമായ നിലയില്‍
ബാംഗ്ലൂര്‍: അണ്ടര്‍ 25 ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ കര്‍ണാടകക്കെതിരായ മത്സരത്തില്‍ കേരളം ശക്തമായ നിലയില്‍. രണ്ടാം ദിവസം കളി അവസാനിക്കുമ്പോള്‍ കേരളം ഒന്നാമിന്നിംഗ്സില്‍ മൂന്നു വിക്കറ്റിന് 410 റണ്‍ അടിച്ചുകൂട്ടി.
ഒന്നാമിന്നിംഗ്സില്‍ 264 റണ്‍ എടുത്ത കര്‍ണാടകക്കെതിരെ ഇപ്പോള്‍ കേരളത്തിന് ഏഴു വിക്കറ്റ് ശേഷിക്കെ 146 റണ്ണിന്റെ ലീഡുണ്ട്. ഇതോടെ ടൂര്‍ണമെന്റിന്റെ ഫൈനലില്‍ കേരളം സ്ഥാനം പിടിക്കുമെന്ന് ഏതാണ്ടുറപ്പായി.
വിക്കറ്റൊന്നും നഷ്ടപ്പെടാതെ 68 റണ്‍ എന്ന നിലയില്‍ ബാറ്റിംഗാരംഭിച്ച കേരളത്തിനുവേണ്ടി ഓപ്പണര്‍മാരായ എം.പി. സൊരാബും (183) വരുണ്‍ ഗിരിലാലും (154) സെഞ്ച്വറി നേടി. ഒന്നാം വിക്കറ്റിന് ഇവര്‍ രണ്ടുപേരും കൂടി 366 റണ്ണാണ് അടിച്ചു കൂട്ടിയത്. ആന്ധ്രക്കെതിരായ മത്സരത്തില്‍ സോരാബ് ഇരട്ട സെഞ്ച്വറി നേടിയിരുന്നു.
കളി അവസാനിക്കുമ്പോള്‍ സി.എം. ശ്യാമും (26) അജയ് കുദുവയു(എട്ട്)മാണ് ക്രീസില്‍.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications
