Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കേരള ക്രിക്കറ്റ് അസോസിയേഷന്‍ ഇന്റര്‍നെറ്റില്‍

കൊച്ചി: കേരള ക്രിക്കറ്റ് അസോസിയേഷന്‍ ക്രിക്കിന്‍ഫോയുമായി സഹകരിച്ച് ഇന്റര്‍ നെറ്റില്‍ എത്തുന്നു. എന്നാണ് വെബ്സൈറ്റ് വിലാസം.

അസോസിയേഷനുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും സംസ്ഥാനത്തു നടക്കുന്ന ഔദ്യോഗിക ടൂര്‍ണമെന്റുകളുടെ വിശദാംശങ്ങളും സൈറ്റില്‍ ലഭ്യമായിരിക്കും. സൈറ്റിന്റെ ഉദ്ഘാടനം എറണാകുളത്ത് അബദ് പ്ലാസ ഹോട്ടലില്‍ കേരള ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡണ്ട് എ. സലീം നിര്‍വഹിച്ചു.

ക്രിക്കറ്റ് സൈറ്റായ ഭാഗമായിട്ടാണ് അസോസിയേഷന്റെ സൈറ്റ് തയ്യാറാക്കിയിരിക്കുന്നത്. ഇങ്ങനെ സൈറ്റുണ്ടാക്കുന്ന ഇന്ത്യയിലെ ആദ്യത്തെ ക്രിക്കറ്റ് അസോസിയേഷനുമാണ് കെസിഎ.

കേരളക്രിക്കറ്റിന്റെയും അസോസിയേഷന്റെയും ചരിത്രം, ജില്ലാതല അസോസിയേഷനുകള്‍, ടൂര്‍ണമെന്റുകള്‍, കളിക്കാര്‍, അമ്പയര്‍മാര്‍, ഒഫീഷ്യലുകള്‍, ക്രിക്കറ്റ് ക്ലബുകള്‍ തുടങ്ങിയ വിവരങ്ങള്‍ സൈറ്റില്‍ നിന്നും ലഭിക്കും. ഓരോ ക്ലബിനും അസോസിയേഷന്‍ സൈറ്റുമായി ബന്ധപ്പെട്ട് സ്വന്തം വെബ്പേജ് തയ്യാറാക്കാനും അവസരമുണ്ട്. വിവരങ്ങള്‍ക്കും ചിത്രങ്ങള്‍ക്കും പുറമെ പ്രധാന ടൂര്‍ണമെന്റുകളുടെ കമന്ററിയും സൈറ്റില്‍ നിന്നും ഡൗണ്‍ലോഡു ചെയ്യാം.

Story first published: Tuesday, October 10, 2000, 23:53 [IST]
Other articles published on Oct 10, 2000
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+