Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മല്ലേശ്വരിക്ക് തിരുവനന്തപുരത്ത് ഉജ്വല വരവേല്പ്

തിരുവനന്തപുരം: ഒളിമ്പിക്സില്‍ മെഡല്‍ നേടിയ ആദ്യ ഇന്ത്യന്‍ വനിത കര്‍ണം മല്ലേശ്വരിക്ക് തിരുവനന്തപുരത്ത് ഉജ്വല വരവേല്പ്് നല്‍കി. സെക്രട്ടറിയേറ്റ് ദര്‍ബാര്‍ ഹാളില്‍ നടന്ന ചടങ്ങില്‍ മല്ലേശ്വരിക്ക് സമ്മാനങ്ങള്‍ നല്‍കി.

സംസ്ഥാന സര്‍ക്കാരും സ്പോര്‍ട്സ് കൗണ്‍സിലും സംയുക്തമായാണ് ഒക്ടോബര്‍ 24 ചൊവാഴ്ച വരവേല്പ് നല്‍കിയത്. വൈകുന്നേരം ചന്ദ്രശേഖരന്‍നായര്‍ സ്റേഡിയത്തില്‍ നിന്നും തുറന്ന ജീപ്പില്‍ മല്ലേശ്വരിയെ ആനയുടെയും പഞ്ചവാദ്യത്തിന്റെയും അകമ്പടിയോടെ സെക്രട്ടറിയേറ്റ് ദര്‍ബാള്‍ ഹാളിലേക്ക് ആനയിക്കുകയായിരുന്നു.

സംസ്ഥാന സര്‍ക്കാരിന്റെ ഒരു ലക്ഷം രൂപ സമ്മാനം മുഖ്യമന്ത്രി ഇ.കെ.നായനാര്‍ മല്ലേശ്വരിക്ക് നല്‍കി. സ്പോര്‍ട്സ് വകുപ്പിന്റെ ഉപഹാരം മന്ത്രി വി.സി. കബീറും യുവജനക്ഷേമ വകുപ്പിന്റെ ഉപഹാരം മന്ത്രി കെ.രാധാകൃഷ്ണനും സമ്മാനിച്ചു.

Story first published: Tuesday, October 24, 2000, 23:53 [IST]
Other articles published on Oct 24, 2000
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+