കൊച്ചി: കൈരളി ചാനലിനു വേണ്ടി പി.ടി.ഉഷ സിഡ്നിയില്‍ നിന്നും ഒളിമ്പിക്സ് റിപ്പോര്‍ട്ട് ചെയ്യും. സപ്തംബര്‍ 15 വെള്ളിയാഴ്ച മുതലാണ് ഉഷയുടെ റിപ്പോര്‍ട്ടുകള്‍ ഉണ്ടാവുക. ഉഷയുടെ വാര്‍ത്തകളും വിശകലനങ്ങളും ദിവസവും പ്രധാന ബുള്ളറ്റിനുകളില്‍ സംപ്രേഷണം ചെയ്യും.
പതിനഞ്ച് മുതല്‍ ഒളിമ്പിക് ദീപം എന്ന പേരില്‍ ദിവസവും വൈകീട്ട് അഞ്ചിന് പ്രത്യേക പരിപാടിയും ഉണ്ടായിരിക്കുമെന്ന് ന്യൂസ് ആന്റ് കറന്റ് അഫയേഴ്സ് ഡയറക്ടര്‍ എന്‍.പി.ചെക്കുട്ടി സപ്തംബര്‍ 13 ബുധനാഴ്ച അറിയിച്ചു.