ഫുട്ബാള്‍: ജപ്പാന്‍ രണ്ടാം റൗണ്ടിലേക്ക്
ഒസാക്ക: ടുണീഷ്യയെ രണ്ടുഗോളുകള്‍ക്ക് തോല്പിച്ച് ജപ്പാന്‍ ലോകകപ്പ് ഫുട്ബാളിന്റെ രണ്ടാം റൗണ്ടിലേക്ക് കടന്നു. ചരിത്രത്തില്‍ ഇതാദ്യമായാണ് ജപ്പാന്‍ ലോകകപ്പ് ഫുട്ബാളില്‍ രണ്ടാം റൗണ്ടിലേക്ക് കടക്കുന്നത്.
ഹിരോകി മൊറിഷിമയും ഹിഡെതോഷി നകാതയും നേടിയ ഓരോ ഗോളുകളാണ് രണ്ടാം റൗണ്ടിലേക്ക് കടന്ന 16 ടീമുകള്‍ക്കിടയില്‍ ജപ്പാന്റെ സ്ഥാനം ഉറപ്പാക്കിയത്. രണ്ടാം റൗണ്ടില്‍ ജൂണ്‍ 18 ചൊവാഴ്ച ജപ്പാന്‍ തുര്‍ക്കിയെ നേരിടും.
ഗ്രൂപ്പ് എച്ചില്‍ ഒന്നാം സ്ഥാനക്കാരായാണ് ജപ്പാന്‍ രണ്ടാം റൗണ്ടില്‍ കടന്നത്. നേരത്തെ നടന്ന മത്സരങ്ങളില്‍ ജപ്പാന്‍ ബല്‍ജിയവുമായി സമനില നേടി. റഷ്യയെ തോല്പിക്കുകയും ചെയ്തു.
Story first published: Friday, June 14, 2002, 5:30 [IST]
Other articles published on Jun 14, 2002
X
Log in for Better Reading Experience!
By signing in, you agree to our Terms and Privacy Policy
Gender
Select your Gender
- Male
- Female
- Others
Age
Select your Age Range
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications