ചെന്നൈ: സച്ചിന്റെ നേതൃത്വത്തിലുള്ള രഞ്ജിട്രോഫി ചാമ്പ്യന്‍മാരായ മുംബൈയെ തോല്പിച്ച് ഇന്ത്യന്‍ ക്യാപ്റ്റന്‍ ഗാംഗുലിയും കൂട്ടരും ഇറാനി-ടിവിഎസ് കപ്പ് സ്വന്തമാക്കി. വിജയത്തിന് അവസാനനിമിഷം വരെ പൊരുതിയ സച്ചിനെയും കൂട്ടരെയും മൂന്നു വിക്കറ്റിനാണ് റസ്റ് ഓഫ് ഇന്ത്യ തോല്പിച്ചത്.
ദ്രാവിഡിന്റെയും ലക്ഷ്മണിന്റെയും കൂറ്റന്‍സ്കോറിന്റെ പിന്തുണയോടെ ഒരുഘട്ടത്തില്‍ മൂന്നു വിക്കറ്റിന് 300 എന്ന ശക്തമായ നിലയിലായിരുന്ന റസ്റ് ഓഫ് ഇന്ത്യയെ ഏഴിന് 312 ലേക്ക് എത്തിച്ച് മുംബൈ വെല്ലുവിളിയുയര്‍ത്തിയതാണ്. പക്ഷെ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലിയും അനില്‍ കുംബ്ലെയും ചേര്‍ന്ന ഏഴാംവിക്കറ്റ് കൂട്ടുകെട്ട് റെസ്റ് ഓഫ് ഇന്ത്യയെ വിജയത്തിലെത്തിച്ചു.
തോല്‍വിയിലേക്ക് വീഴുകയായിരുന്ന റെസ്റ്റ് ഓഫ് ഇന്ത്യയെ പ്രതീക്ഷയിലേക്ക് കരകയറ്റിയത് മൂന്നാം വിക്കറ്റില്‍ രാഹുല്‍ദ്രാവിഡും വി.വി.എസ് ലക്ഷ്മണും ചേര്‍ന്ന കൂട്ടുകെട്ടാണ്. രാഹുല്‍ ദ്രാവിഡിന്റെ സെഞ്ച്വറി കാണികള്‍ക്ക് ഏറെ ആവേശം പകര്‍ന്നു. വി.വി.എസ്. ലക്ഷ്മണിന് ഒരു റണ്‍സകലെവച്ച് സെഞ്ച്വറി നഷ്ടപ്പെട്ടു.
340 റണ്‍സ് എന്ന വിജയലക്ഷ്യവുമായി രണ്ടാം ഇന്നിംഗ്സാരംഭിച്ച റെസ്റ് ഓഫ് ഇന്ത്യയുടെ ആദ്യമൂന്ന്വിക്കറ്റുകള്‍ വലിയ ചെറുത്തുനില്പില്ലാതെ വീണു. പിന്നീടാണ് രാഹുല്‍ദ്രാവിഡും ലക്ഷ്മണും കൂടി ശ്രദ്ധയോടെ റെസ്റ് ഓഫ് ഇന്ത്യയെ കരകയറ്റിയത്.