ചെന്നൈ: ഇറാനി ട്രോഫിയില്‍ മുംബൈയ്ക്കെതിരായ മത്സരത്തില്‍ 202 റണ്‍സിന് റെസ്റ് ഒഫ് ഇന്ത്യ ഓള്‍ഔട്ടായി. രമേഷ് പവാറിന്റെയും അജിത് അഗാര്‍ക്കറിന്റെയും ആക്രമണത്തിന് മുന്നില്‍ ഗാംഗുലിയുടെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ ടീം തകര്‍ന്നടിയുകയായിരുന്നു.
നേരത്തെ അവസാനവിക്കറ്റ് കൂട്ടുകെട്ടിനെയും വീഴ്ത്തി മുംബൈയെ 297ല്‍ ഒതുക്കിയെങ്കിലും ബാറ്റിംഗില്‍ റെസ്റ് ഒഫ് ഇന്ത്യ പരാജയമായി. സച്ചിന്റെ നേതൃത്വത്തിലുള്ള മുംബൈക്ക് 95 റണ്‍സിന്റെ ലീഡുണ്ട്.
23 പന്തുകളില്‍ രാഹുല്‍ ദ്രാവിഡ്, സഞ്ജയ് ബങാര്‍, ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി എന്നീ മൂന്ന് മുന്‍നിര ബാറ്റ്സ്മാന്‍മാരുടെ വിക്കറ്റ് റെസ്റ് ഒഫ് ഇന്ത്യക്ക് നഷ്ടപ്പെട്ടു. ഗാംഗുലി പൂജ്യനായാണ് മടങ്ങിയത്. 41 റണ്‍സെടുത്ത ദ്രാവിഡാണ് റെസ്റ് ഒഫ് ഇന്ത്യയ്ക്ക് വേണ്ടി ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചത്.
റെസ്റ് ഒഫ് ഇന്ത്യക്ക് വേണ്ടി രമേഷ് പവാര്‍ നാലും അജിത് അഗാര്‍കര്‍ രണ്ടും വിക്കറ്റ് വീഴ്ത്തി.