ഇന്‍ഡോര്‍ സ്റേഡിയത്തിലെ ആദ്യ ക്രിക്കറ്റ് മത്സരം തുടങ്ങി
മെല്‍ബണ്‍: ചരിത്രത്തില്‍ ആദ്യമായി ഇന്‍ഡോര്‍ സ്റേഡിയത്തിലെ ക്രിക്കറ്റ് മത്സരത്തിന്് തുടക്കമായി. ലോകചാമ്പ്യന്മാരായ ആസ്ത്രേലിയയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള മൂന്നു മത്സരങ്ങളുള്ള ഏകദിന പരമ്പര യിലെ ആദ്യമത്സരം ആഗസ്ത് 16 ബുധനാഴ്ച മെല്‍ബണിലെ കൊളോണിയല്‍ ഇന്‍ഡോര്‍ സ്റേഡിയത്തില്‍ തുടങ്ങി.
ഇന്‍ഡോര്‍ സ്റേഡിയത്തില്‍ ആദ്യമത്സരം കളിക്കുന്നതിന്റെ ആഹ്ലാദം കളിക്കാരും മറച്ചു വെക്കുന്നില്ല. സ്റേഡിയത്തിലുണ്ടാകാന്‍ പോകുന്ന ആഹ്ലാദാരവങ്ങളെ ഇന്ത്യയിലേതുമായാണ് ആസ്ത്രേലിയന്‍ ഓള്‍-റൗണ്ടര്‍ ഷെയ്ന്‍ ലീ താരതമ്യപ്പെടുത്തുന്നത്. അടച്ചുപൂട്ടിയ സ്റേഡിയത്തിനുള്ളില്‍ മുഴങ്ങുന്ന കാണികളുടെ ആഹ്ലാദാരവങ്ങള്‍ ഇന്ത്യയിലെ സ്റേഡിയത്തില്‍ കളിക്കുന്ന പ്രതീതി ഉണ്ടാക്കുമെന്ന് ലീ പറയുന്നു.
തന്റെ കളിക്കാര്‍ക്ക് കൊളോണിയല്‍ സ്റേഡിയത്തില്‍ കളിച്ച് പരിചയമുണ്ടെങ്കിലും അടച്ചമേല്‍ക്കൂരക്ക് താഴെ കളിക്കാന്‍ ഇനിയും തയ്യാറെടുക്കേണ്ടിയിരിക്കുന്നുവെന്നാണ് ആസ്ത്രേലിയന്‍ ക്യാപ്റ്റന്‍ സ്റീവ് വോ പറയുന്നത്. പ്രതലം വളരെ മൃദുലമായതിനാല്‍ ഫീല്‍ഡ് ചെയ്യുമ്പോഴും വിക്കറ്റിനിടയില്‍ ഓടുമ്പോഴും ചെറിയ ബുദ്ധിമുട്ടുണ്ടാക്കുമെന്നാണ് വോ വിലയിരുത്തുന്നത്.
എന്നാല്‍ ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ ഷോണ്‍ പൊള്ളോക്ക് മൈതാനത്തിന് നൂറു ശതമാനം മാര്‍ക്കും നല്കുന്നു. ''ഏകദിന ക്രിക്കറ്റിന് പറ്റിയ വിക്കറ്റാണ് ഇത്. ഇന്‍ഡോര്‍ സ്റേഡിയത്തില്‍ കളിക്കുന്നത് വളരെ രസകരമായ അനുഭവമായിരിക്കും'', പൊള്ളോക്ക് പറയുന്നു. പരിശീലനത്തിനൊരുക്കിയിരുന്ന വിക്കറ്റിലും പൊള്ളോക്ക് തൃപ്തനാണ്.
മെല്‍ബണില്‍ ഒരുക്കിയിരിക്കുന്ന കൊളോണിയല്‍ ഇന്‍ഡോര്‍ സ്റേഡിയം കളിക്കാരെയും കാണികളെയും സംബന്ധിച്ചിടത്തോളം ഏറെ സൗകര്യങ്ങളുള്ളതാണ്. കാണികള്‍ക്ക് കളി ആസ്വദിക്കാന്‍ ഏറ്റവും സൗകര്യമായ രീതിയിലാണ് സീറ്റുകള്‍ തയ്യാറാക്കിയിരിക്കുന്നത്. 55,000 കാണികള്‍ക്കുള്ള സീറ്റുകള്‍ സ്റേഡിയത്തിലുണ്ട്.
കാലാവസ്ഥക്കനുസരിച്ച് അടക്കാവുന്നതും തുറക്കാവുന്നതുമായ മേല്‍ക്കൂരയാണ് മറ്റൊരു പ്രത്യേകത. എന്നാല്‍ ഇപ്പോള്‍ നടക്കാന്‍ പോവുന്ന മൂന്നു മത്സരങ്ങളും അടഞ്ഞുകിടക്കുന്ന മേല്‍ക്കൂരക്ക് കീഴിലായിരിക്കും നടക്കുക. ആദ്യമായി മേല്‍ക്കൂരയില്‍ പന്തടിച്ച് എത്തിക്കുമെന്നാണ് ആസ്ത്രേലിയയുടെ മാര്‍ക്ക് വോ അവകാശപ്പെടുന്നത്.
ക്രിക്കറ്റിനു പുറമെ, ടെന്നീസ്, റഗ്ബി, ഫുട്ബോള്‍ തുടങ്ങിയ മത്സരങ്ങള്‍ നടത്താനും കഴിയുന്ന രീതിയിലാണ് സ്റേഡിയം നിര്‍മ്മിച്ചിട്ടുള്ളത്. ഇതിനായി ക്രിക്കറ്റ് പിച്ച് എടുത്തു മാറ്റാനുള്ള സംവിധാനമുണ്ട്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications