രാജ്കോട്ട്: ന്യൂസിലാന്റിനെതിരായ ആദ്യ ക്രിക്കറ്റ് ടെസ്റിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. യുവരക്തത്തിന് പ്രാധാന്യം നല്കുന്നതാണ് ടീം.
ആകാശ് ചോപ്ര, ലക്ഷ്മി പതി ബാലാജി, ആവിഷ്കാര്‍ സാല്‍വി എന്നിവര്‍ക്ക് ടീമില്‍ സ്ഥാനം നല്കിയിട്ടുണ്ട്. പേസ് ബൗളര്‍മാരായ ബാലാജിയും ആവിഷ്കാര്‍ സാല്‍വിയും പുതുമുഖങ്ങളാണ്. അജിത് അഗാര്‍ക്കറിനെ ഒഴിവാക്കി.
ടെസ്റില്‍ ഓപ്പണ്‍ ചെയ്യാനുള്ള ഇന്ത്യയുടെ തലവേദനയ്ക്ക് പരിഹാരം എന്ന നിലയ്ക്കാണ് ആകാശ് ചോപ്രയെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ ഏഴ് തവണ ടെസ്റില്‍ തുടര്‍ച്ചയായി ഇന്ത്യന്‍ ടീമിന് വേണ്ടി ഓപ്പണ്‍ ചെയ്തിരുന്ന സഞ്ജയ് ബംഗാറിനെ ഒഴിവാക്കിയിട്ടുണ്ട്.
ഏകദിനക്രിക്കറ്റില്‍ സ്പെഷ്യലിസ്റായ യുവരാജിനെയും ടെസ്റ് ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മുംബൈയിലെ ലെഗ്സ്പിന്നര്‍ സായ്രാജ് ബഹുതുലെയും ടീമില്‍ ഇടം കണ്ടെത്തിയിട്ടുണ്ട്. അഹമ്മദാബാദില്‍ ഒക്ടോബര്‍ എട്ട് മുതലാണ് ടെസ്റ് മത്സരം തുടങ്ങുന്നത്.
ഇന്ത്യന്‍ ടീം: സൗരവ് ഗാംഗുലി(ക്യാപ്റ്റന്‍), രാഹുല്‍ ദ്രാവിഡ്(വൈസ് ക്യാപ്റ്റന്‍), സച്ചിന്‍ ടെണ്ടുല്‍ക്കര്‍, വീരേന്ദര്‍ സെവാഗ്, വി.വി.എസ്. ലക്ഷ്മണ്‍, ആകാശ് ചോപ്ര, പാര്‍ത്ഥിവ്പട്ടേല്‍(വിക്കറ്റ് കീപ്പര്‍), അനില്‍ കുംബ്ലെ, ഹര്‍ഭജന്‍ സിംഗ്, സഹീര്‍ഖാന്‍, ലക്ഷ്മിപതി ബാലാജി, ആവിഷ്കാര്‍ സാല്‍വി, സായ്രാജ് ബഹുതുലെ, യുവരാജ് സിംഗ്.