Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ക്വിന്‍സിനോട് ഇന്ത്യയ്ക്ക് കഷ്ടിച്ച് സമനില

ബ്രിസ്ബെയിന്‍: ഇന്ത്യയ്ക്ക് നാണക്കേടിന്റെ ക്രിക്കറ്റ് ദിനങ്ങളാണ് ആസ്ത്രേല്യയില്‍. നാല് ടെസ്റ് മത്സരങ്ങള്‍ക്കായി ആസ്ത്രേല്യയിലെത്തിയ ഇന്ത്യ അവിടത്തെ ക്ലബുകളോടുള്ള പ്രദര്‍ശന-പരിശീലനമത്സരങ്ങളില്‍ ദയനീയപ്രകടനമാണ് കാഴ്ചവയ്ക്കുന്നത്.

ക്വീന്‍സ്ലാന്റ് എന്ന ക്ലബുമായുള്ള ത്രിദിന മത്സരം ഡിസംബര്‍ ഒന്ന് തിങ്കളാഴ്ച സമനിലയില്‍ കലാശിച്ചു. കഷ്ടിച്ച് സമനില എന്നേ പറയാന്‍ കഴിയൂ. രണ്ടാം ഇന്നിംഗ്സ് ആറ് വിക്കറ്റിന് 208 എന്ന നിലയില്‍ ക്വീന്‍സ് ലാന്റ് തിങ്കളാഴ്ച രാവിലെ ഡിക്ലയര്‍ ചെയ്തു. ആസ്ത്രേല്യയ്ക്ക് വേണ്ടി ലീ കാര്‍സെല്‍ഡൈന്‍ രണ്ടാം ഇന്നിംഗ്സിലും സെഞ്ച്വറി നേടി. ഇന്ത്യന്‍ ബൗളര്‍മാര്‍ ക്വീന്‍സ്ലാന്റിന്റെ രണ്ടാം കിട ടീമിനോട് വിയര്‍ക്കുകയായിരുന്നു. കുംബ്ലെ മാത്രമാണ് അല്പമെങ്കിലും തിളങ്ങിയത്. രണ്ട് ഇന്നിംഗ്സില്‍ നിന്നായി 102 റണ്‍സിന് ആറ് വിക്കറ്റുകള്‍ കുംബ്ലെ നേടി.

ജയിക്കാന്‍ 304 റണ്‍സ് എന്ന വിജയലക്ഷ്യവുമായി മൂന്നാം ദിവസമായ തിങ്കളാഴ്ച ബാറ്റ് ചെയ്യാനിറങ്ങിയ ഇന്ത്യയുടെ ടോപ്പ് ബാറ്റിംഗ് നിര തലകുത്തി വീഴുകയായിരുന്നു.

ക്വീന്‍സ് ലാന്റിന്റെ രണ്ടാം കിട ടീമിനോടാണ് ഇന്ത്യയുടെ ഈ ദയനീയത എന്ന് ഓര്‍ക്കണം. വീരേന്ദര്‍ സെവാഗ്, ദീപ് ദാസ് ഗുപ്ത, ആകാശ് ചോപ്ര എന്നിവര്‍ വെറും 32 റണ്‍സ് ചേര്‍ക്കുന്നതിനിടയിലാണ് വിക്കറ്റ് കളഞ്ഞത്. പിന്നീട് ഗാംഗുലിയും(35 റണ്‍സ്), സദഗോപന്‍ രമേശ്(37 റണ്‍സ് നോട്ടൗട്ട്), രാഹുല്‍ ദ്രാവിഡ്(20 റണ്‍സ് നോട്ടൗട്ട്) എന്നിവര്‍ ചേര്‍ന്ന് ഇന്ത്യയ്ക്ക് സമനില സമ്മാനിയ്ക്കുകയായിരുന്നു.

ഇന്ത്യ-ക്വീന്‍സ്ലന്‍ഡ് ത്രിദിനമത്സരത്തിലെ സ്കോര്‍നില : ക്വിന്‍സ് ഒന്നാം ഇന്നിങ്സ് 304/6. രണ്ടാം ഇന്നിങ്സ് 208/6. ഇന്ത്യ ഒന്നാം ഇന്നിങ്സ് 208/9, രണ്ടാം ഇന്നിങ്സ് 121/4.

ഡിസംബര്‍ നാലിനാണ് ഇന്ത്യയുടെ ആദ്യടെസ്റ് മത്സരം. ഇക്കണക്കിന് പോയാല്‍ ആസ്ത്രേല്യയില്‍ നിന്ന് വന്‍പരാജയം ഇന്ത്യയ്ക്ക് പ്രതീക്ഷിയ്ക്കാവുന്നതേയുള്ളൂ. ഇതിനകം ഇന്ത്യ കളിച്ച രണ്ട് പരിശീലന മത്സരത്തിലും ഇന്ത്യയ്ക്ക് ആസ്ത്രേല്യയില്‍ രക്ഷയില്ല എന്ന സൂചനയാണ് നല്കുന്നത്. ബാറ്റിംഗില്‍ സച്ചിന്‍, ലക്ഷ്മണ്‍, സദഗോപന്‍ എന്നിവര്‍ ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു. ബൗളിംഗില്‍ ഇന്ത്യ ആകെ പരിഭ്രമിച്ച മട്ടാണ്. ആശിശ് നെഹ്റ, സഹീര്‍ഖാന്‍, ബാലാജി, അഗാര്‍ക്കര്‍, ഇര്‍ഫാന്‍ പത്താന്‍ എന്നിവര്‍ തിളങ്ങിയിട്ടേയില്ല.

Story first published: Friday, January 27, 2012, 17:29 [IST]
Other articles published on Jan 27, 2012
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+