Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ന്യൂസിലാണ്ട് ഇന്ത്യയെ വീണ്ടും തകര്‍ത്തു

കൊളംബോ: ത്രിരാഷ്ട്ര കപ്പിനെത്തിയ ഇന്ത്യന്‍ ക്രിക്കറ്റ് ടീം തോല്‍വിയുടെ പരമ്പര തുടരുന്നു. ജൂലായ് 26 വ്യാഴാഴ്ച നടന്ന മത്സരത്തില്‍ 67 റണ്‍സിനാണ് ഇന്ത്യ ന്യൂസിലാണ്ടിനോട് തോറ്റത്. 42 റണ്‍സും ഒരു വിക്കറ്റും നേടിയ ഡിയോണ്‍ നാഷാണ് മാന്‍ ഓഫ് ദി മാച്ച്.

വെറും 201 റണ്‍സിന്റെ വിജയലക്ഷ്യവുമായി ബാറ്റേന്തിയ ഇന്ത്യ 39.4 ഓവറില്‍ 133 റണ്‍സിന് പുറത്താവുകയായിരുന്നു. ന്യൂസിലാണ്ടുമായുള്ള ആദ്യ മത്സരം ഇന്ത്യ 84 റണ്‍സിന് തോറ്റിരുന്നു. മികച്ച ഫീല്‍ഡിംഗാണ് ന്യൂസിലാണ്ടിനെ വിജയത്തിലേക്ക് നയിച്ചത്. മൂന്ന് ഇന്ത്യന്‍ ബാറ്റ്സ്മാന്മാരാണ് ന്യൂസിലാണ്ടിന്റെ ഫീല്‍ഡിംഗില്‍ റണ്ണൗട്ടായത്. ഇതില്‍ അപകടകാരികളായ വീരേന്ദര്‍ ഷെവാഗും റിതീന്ദര്‍ സിംഹ് സോധിയും ഉള്‍പ്പെടും.

വീരേന്ദര്‍ ഷെവാഗ് നിര്‍ഭാഗ്യകരമായ രീതിയില്‍ നോണ്‍ സ്ട്രൈക്കര്‍ എന്‍ഡില്‍ റണ്ണൗട്ടാകുന്നതുവരെ ഇന്ത്യ നല്ല നിലയിലായിരുന്നു. ഷെവാഗ് (33) വീണതോടെ ഇന്ത്യന്‍ ബാറ്റിംഗിന്റെ നട്ടെല്ലൊടിഞ്ഞു. രാഹുല്‍ ദ്രാവിഡ് (27), യുവ്രാജ് സിംഹ് (28) സഹീര്‍ഖാന്‍ (11) എന്നിവര്‍ക്കൊഴികെ പിന്നീട് ഒരു ബാറ്റ്സ്മാനും രണ്ടക്കം കാണാനായില്ല എന്നതു തന്നെ ഇന്ത്യന്‍ ബാറ്റിംഗിന്റെ ദയനീയത വിളിച്ചോതുന്നു.

താന്‍ ഏതു സ്ഥാനത്ത് ഇറങ്ങണം എന്ന് ഇതുവരെ ബോധ്യം വരാത്ത ഇന്ത്യന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി തന്നെയാണ് ബാറ്റിംഗിന്റെ തകര്‍ച്ചക്ക് തുടക്കമിട്ടത്. ശ്രീലങ്കക്കെതിരായ കഴിഞ്ഞ മത്സരത്തില്‍ മധ്യനിരയില്‍ ഇറങ്ങിയ ഗാംഗുലി ന്യൂസിലാണ്ടിനെതിരെ വീണ്ടും ഓപ്പണറുടെ റോളില്‍ എത്തി. എന്നാല്‍ മില്‍സിന്റെ പന്തില്‍ വിക്കറ്റിനു മുന്നില്‍ കുടുങ്ങാനായിരുന്നു ക്യാപ്റ്റന്റെ വിധി.

ന്യൂസിലാണ്ടിനു വേണ്ടി ക്രിസ് ഹാരിസ് രണ്ടു വിക്കറ്റ് വീഴ്ത്തി. ടഫി, മില്‍സ്, ഡാനിയല്‍ വെറ്റോറി, ഡിയോണ്‍ നാഷ്, ജേക്കബ് ഓറം എന്നിവര്‍ ഓരോ വിക്കറ്റു വീതം വീഴ്ത്തി.

ജൂലായ് 28 ശനിയാഴ്ച ശ്രീലങ്കക്കെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം.

Story first published: Wednesday, December 7, 2011, 13:52 [IST]
Other articles published on Dec 7, 2011
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+