Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഹോളണ്ടിനെതിരെ ഇന്ത്യ പതറുന്നു

പാള്‍(ദക്ഷിണാഫ്രിക്ക): ക്രിക്കറ്റില്‍ ഇന്ത്യക്ക് എതിരാളികളേയല്ലാത്ത ദുര്‍ബലരായ ഹോളണ്ടിനെതിരെ ഇന്ത്യ പതറുന്നു. ബോളണ്ട് പാര്‍ക്ക് ഗ്രൗണ്ട് ക്രിക്കറ്റിലെ ഏറ്റവും വലിയ അട്ടിമറിക്ക് വേദിയാകുമോ എന്നാണ് ഇന്ത്യയുടെ ബാറ്റിംഗ് കഴിഞ്ഞപ്പോള്‍ എല്ലാവരും ഉറ്റുനോക്കുന്നത്.

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയെ വെറും 204 റണ്‍സിനാണ് ഹോളണ്ട് ചുരുട്ടിക്കെട്ടിയത്. ഹോളണ്ടിനെതിരെ ജയിച്ചാല്‍ പോരാ, വന്‍ മാര്‍ജിന് ജയിക്കണമെന്ന ഇന്ത്യയുടെ മോഹം എന്തായാലും പാഴായി. ഹോളണ്ടിനെതിരെ എങ്ങിനെയെങ്കിലും വിജയം നേടുക എന്നത് മാത്രമേ ഇനി ഇന്ത്യയ്ക്ക് പ്രതീക്ഷിക്കാനുള്ളൂ. ഇന്ത്യയിലെ കൊട്ടിഘോഷിക്കപ്പെട്ട ബാറ്റ്സ്മാന്‍മാര്‍ എല്ലാവരും ഹോളണ്ടിന്റെ ബൗളര്‍മാര്‍ക്ക് മുന്നില്‍ പതറി. താരതമ്യേന മെച്ചപ്പെട്ട നിലയില്‍ ബാറ്റ് ചെയ്തത് സച്ചിനും ദിനേശ് മോംഗിയയും യുവരാജ് സിംഗും മാത്രം.

പ്രതീക്ഷകള്‍ തെറ്റിച്ചുകൊണ്ട് സച്ചിനും ഗാംഗുലിയുമാണ് ഓപ്പണ്‍ ചെയ്തത്. വെറും എട്ട് റണ്‍സെടുത്ത ഗാംഗുലി ലെഫെബ്രെയുടെ പന്തില്‍ പുറത്തായി. പിന്നീട് വന്ന സെവാഗിന് ആറ് റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. സച്ചിന്‍ അര്‍ധസെഞ്ച്വറി പൂര്‍ത്തിയാക്കിയാണ് മടങ്ങിയത്. പിന്നീട് വന്നവരെല്ലാം അതിവേഗം തകര്‍ന്നടിഞ്ഞു. യുവരാജ് സിംഗും (37), ദിനേഷ് മോംഗിയ (42)യും ചെറുത്ത് നില്പിന് ശ്രമിച്ചു.

വെറും 48.5 ഓവറില്‍ ഇന്ത്യയുടെ ഇന്നിംഗ്സ് അവസാനിച്ചു.

പകരം ബാറ്റിംഗ് ആരംഭിച്ച ഹോളണ്ടിന്റെ ഒരു വിക്കറ്റ് ആദ്യ ഓവറില്‍ നഷ്ടമായി. ശ്രീനാഥിന്റെ പന്തില്‍ വീരേന്ദ്രസെവാഗ് സ്ലിപ്പില്‍ നേടിയ ക്യാച്ചിലാണ് ഹോളണ്ടിന്റെ ആദ്യ വിക്കറ്റ് വീണത്.

Story first published: Wednesday, December 7, 2011, 13:55 [IST]
Other articles published on Dec 7, 2011
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+