ഹൈദരാബാദ്: ആഫ്രോ-ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്ക് ഷൂട്ടിംഗില്‍ ആദ്യ സ്വര്‍ണ്ണം. പുരുഷന്മാരുടെ 10 മീറ്റര്‍ എയര്‍ റൈഫിളില്‍ ഗഗന്‍ നരാങ്ങാണ് സ്വര്‍ണ്ണമണിഞ്ഞത്.
നീന്തലില്‍ ഇന്ത്യയ്ക്ക് ഒരു വെള്ളിയും മൂന്ന് വെങ്കലവും ലഭിച്ചു. 50 മീറ്റര്‍ ബാക്ക് സ്ട്രോക്കില്‍ അരുണ്‍ വെങ്കിട്ടരാമനാണ് വെള്ളിനേടിയത്. വനിതകളുടെ ഇതേ ഇനത്തില്‍ രേഷ്മ മില്ലറ്റ് വെങ്കലം നേടി. 200 മീറ്ററില്‍ നിഷ മില്ലെറ്റും പുരുഷന്മാരുടെ 200 മീറ്റര്‍ ഫ്രീസ്റൈലില്‍ രെഹാന്‍ പോഞ്ചയും വെങ്കലം നേടി.
ഹോക്കിയില്‍ ഇന്ത്യ സെമിയില്‍ കടന്നിട്ടുണ്ട്. വനിതാഹോക്കിയില്‍ ഇന്ത്യ-കൊറിയ സെമിഫൈനല്‍ ഒക്ടോബര്‍ 28 ചൊവാഴ്ച നടക്കും.