ഇന്ത്യയ്ക്ക് 7 വിക്കറ്റ് തോല്‍വി
ട്രെന്റ് ബ്രിഡ്ജ്: നാറ്റ് വെസ്റ് ചലഞ്ച് ഏകദിനക്രിക്കറ്റ് പരമ്പരയിലെ ആദ്യമത്സരത്തില്‍ ഇംഗ്ലണ്ടിനെതിരെ ഇന്ത്യ ഏഴ് വിക്കറ്റിന് തോറ്റു. ഹാര്‍മിസന്റെയും അന്താരാഷ്ട്രക്രിക്കറ്റില്‍ അരങ്ങേറുന്ന അലക്സ് വാര്‍ഫിന്റെയും കരുത്തുറ്റ ബൗളിംഗാണ് ഇന്ത്യയെ തകര്‍ത്തത്.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 43.5 ഓവറില്‍ 170 റണ്‍സിന് പുറത്തായി. ഇംഗ്ലണ്ട് 32.2 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു. ഇംഗ്ലണ്ടിന് വേണ്ടി വിക്രം സോളാങ്കി അര്‍ധസെഞ്ച്വറി പൂര്‍ത്തിയാക്കി.
ടോസ് നേടിയ ഇംഗ്ലണ്ട് ഇന്ത്യയെ ബാറ്റിംഗിനയച്ചു. അനാവശ്യഷോട്ടുകള്‍ക്ക് ശ്രമിയ്ക്കുക വഴി ഇന്ത്യയുടെ ബാറ്റ്സ്മാന്‍മാര്‍ വിക്കറ്റുകള്‍ വലിച്ചെറിയുകയായിരുന്നു. 50 റണ്‍സെടുത്ത മുഹമ്മദ് കൈഫാണ് ഇന്ത്യയ്ക്ക് വേണ്ടി അല്പമെങ്കിലും പിടിച്ചുനിന്നത്. 19ാം ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 89 റണ്‍സെടുത്ത് തളര്‍ന്നുവീണ ഇന്ത്യയ്ക്ക് അല്പമെങ്കിലും ഉണര്‍വ് പകര്‍ന്നത് കൈഫിന്റെ പ്രകടനമാണ്. പരിക്കേറ്റ് പുറത്തിരിക്കുന്ന സച്ചിന്‍ ടെണ്ടുല്‍ക്കറുടെ അഭാവം ഇന്ത്യന്‍ ബാറ്റിംഗ് നിരയെ ദുര്‍ബലപ്പെടുത്തി. അലക്സ് വാര്‍ഫാണ് മാന്‍ ഓഫ് ദി മാച്ച്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications