Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്ത്യയ്ക്ക് എട്ട് വിക്കറ്റ് ജയം

കൊളംബോ: ഏഷ്യാകപ്പില്‍ ബംഗ്ലാദേശിനെതിരായ മത്സരത്തില്‍ ഇന്ത്യയ്ക്ക് എട്ട് വിക്കറ്റ് ജയം. സച്ചിനായിരുന്നു ഇന്ത്യയുടെ വിജയനായകന്‍. സച്ചിന്‍ 126 പന്തില്‍ നിന്ന് 82 റണ്‍സെടുത്തു.

സെവാഗ്, ഗാംഗുലി എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. വിജയലക്ഷ്യം അഞ്ച് റണ്‍സ് അകലെ നില്ക്കുമ്പോഴാണ് 60 റണ്‍സെടുത്ത ഗാംഗുലി പുറത്തായത്. പിന്നീട് അധികം വൈകാതെ ലക്ഷ്മണും സച്ചിനും ചേര്‍ന്ന് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചു.

ഇന്ത്യ ജയത്തിലേക്ക്
സമയം 4:22 പിഎം
ജൂലൈ 21, 2004

കൊളംബോ: ബംഗ്ലാദേശിനെതിരായ മത്സരത്തിലേക്ക് ഇന്ത്യ ജയത്തിലേക്ക്. 35 ഓവര്‍ പിന്നിട്ടപ്പോള്‍ ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തില്‍ 166 റണ്‍സ് നേടി. ഇനി ജയിക്കാന്‍ 11 റണ്‍സ് കൂടി മതി.

സച്ചിനും ഗാംഗുലിയും അര്‍ധസെഞ്ച്വറി നേടി ബാറ്റിംഗ് തുടരുകയാണ്. 16 റണ്‍സെടുത്ത സെവാഗിന്റെ വിക്കറ്റാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. സെവാഗിന് ശേഷം ബാറ്റ് ചെയ്യാനെത്തിയ ഗാംഗുലിയും സച്ചിനും ചേര്‍ന്ന് കരുതലോടെ ഇന്ത്യന്‍ ഇന്നിംഗ്സ് പടുത്തുയര്‍ത്തുകയായിരുന്നു.

ഇന്ത്യയുടെ വിജയലക്ഷ്യം 178 റണ്‍സ്
ജൂലൈ 21, 2004

കൊളംബോ: ഏഷ്യാകപ്പില്‍ ഇന്ത്യയ്ക്കെതിരെ ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് ഇന്നിംഗ്സ് 177 റണ്‍സിന് അവസാനിച്ചു. ഇന്ത്യന്‍ ബൗളര്‍മാരുടെ ആക്രമണത്തിനു മുന്നില്‍ ബംഗ്ലാദേശിന് അടിതെറ്റുകയായിരുന്നു.

ഇന്ത്യയ്ക്ക് വേണ്ടി പഥാനും സച്ചിനും മൂന്ന് വിക്കറ്റുകള്‍ വീതം വീഴ്ത്തി. നെഹ്റയും ഹര്‍ഭജനും സെവാഗും ഓരോ വിക്കറ്റുകള്‍ വീതം എടുത്തു. ബംഗ്ലാദേശിന് കൂടുതല്‍ റണ്‍സ് ലഭിച്ചത് എക്സ്ട്രാസ് വഴിയാണ്. വൈഡ് ബാളും നോബോളും മറ്റുമായി 37 റണ്‍സാണ് ഇന്ത്യ വിട്ടുകൊടുത്തത്.

35 റണ്‍സെടുത്ത് റണ്ണൗട്ടായ അഷ്റഫുള്‍ ആണ് ബംഗ്ലാദേശിന് വേണ്ടി കൂടുതല്‍ റണ്‍സെടുത്തത്. ബംഗ്ലാദേശ് 3ന് 57
ജൂലൈ 21, 2004

കൊളംബോ: ഏഷ്യാകപ്പില്‍ ഇന്ത്യയുടെ പേസ് ആക്രമണത്തിന് മുന്നില്‍ ബംഗ്ലാദേശ് തകരുന്നു. പഥാനും നെഹ്റയും ചേര്‍ന്നാണ് ബംഗ്ലാദേശിന് പരിക്കേല്പിച്ചത്. ആദ്യ 15 ഓവര്‍ പിന്നിട്ടപ്പോള്‍ ബംഗ്ലാദേശ് മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 67 റണ്‍സെടുത്തു.

പഥാനാണ് ബംഗ്ലാദേശിന് ആദ്യത്തെ ആഘാതം ഏല്പിച്ചത്. രണ്ട് റണ്‍സ് മാത്രമെടുത്ത ഓപ്പണര്‍ ബാഷര്‍ ക്ലീന്‍ ബൗള്‍ഡായി. സാലെയെ പഥാന്‍ എല്‍ബിയില്‍ കുരുക്കി. 10 റണ്‍സെടുത്ത കപാലിയെ നെഹ്റയുടെ പന്തില്‍ ദ്രാവിഡ് ക്യാച്ചെടുത്തു.

ഏഷ്യാകപ്പിലെ രണ്ടാം ഘട്ടമത്സരമാണ് ജൂലൈ 21 ബുധനാഴ്ച ആരംഭിച്ചത്. നേരത്തെ ശ്രീലങ്കയോട് തോറ്റ ഇന്ത്യയ്ക്ക് ഏറെ സമ്മര്‍ദ്ദമുണ്ട്. കാലിന് പരിക്കേറ്റ സഹീര്‍ഖാനും വിക്കറ്റ് കീപ്പര്‍ പാര്‍ത്ഥിവ് പട്ടേലും ഇന്ത്യന്‍ ടീമിലില്ല.

Story first published: Wednesday, December 7, 2011, 14:00 [IST]
Other articles published on Dec 7, 2011
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+