Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്ത്യ വെസ്റിന്‍ഡീസിനെ 6 വിക്കറ്റിന് തോല്പിച്ചു

ബുലാവായോ: ത്രിരാഷ്ട്ര കപ്പില്‍ വെസ്റിന്‍ഡീസിനെതിരായ ഏകദിന മത്സരത്തില്‍ ഇന്ത്യയ്ക്ക് ആറ് വിക്കറ്റ് ജയം. ജയിക്കാന്‍ 50 ഓവറില്‍ 170 റണ്‍സ് വേണ്ടിയിരുന്ന ഇന്ത്യ 43.5 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു. ഇതോടെ കളിച്ച മൂന്നു കളികളും ജയിച്ച് ഇന്ത്യ പോയിന്റ് നിലയില്‍ മുന്നിലാണ്.

81 റണ്‍സെടുത്ത് പുറത്താകാതെ നിന്ന ലിറ്റില്‍ മാസ്റര്‍ സച്ചിന്‍ ടെണ്ടുല്‍ക്കറുടെ നിയന്ത്രിത ഇന്നിംഗ്സാണ് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്. 110 പന്തുകള്‍ നേരിട്ട് എട്ട് ഫോറുകളുട അകമ്പടിയോടെയാണ് സച്ചിന്‍ 81 റണ്‍സെടുത്തത്. തന്റെ തനതായ ശൈലിയില്‍ നിന്നും വ്യത്യസ്തമായി ഇന്നിംഗ്സ് മുഴുവന്‍ ക്രീസില്‍ നില്‍ക്കാനുള്ള കളിയാണ് സച്ചിന്‍ കളിച്ചത്.

സിംബാബ്വെക്കെതിരായ കഴിഞ്ഞ മത്സരത്തില്‍ ഫോം വീണ്ടെടുത്ത ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി ദൗര്‍ഭാഗ്യകരമായ രീതിയില്‍ ആദ്യം തന്നെ പുറത്തായി. കാമറൂണ്‍ കഫിയുടെ പന്ത് ഗാംഗുലിയുടെ കാലില്‍ തട്ടി വിക്കറ്റ് കീപ്പര്‍ റിഡ്ലി ജേക്കബ്സിന്റെ കൈകളിലെത്തിയപ്പോള്‍ അമ്പയര്‍ ഔട്ട് വിധിച്ചു. 20 റണ്‍സായിരുന്നു ക്യാപ്റ്റന്റെ സംഭാവന.

തുടര്‍ന്നു വന്ന ദിനേശ് മോംഗിയക്ക് അധികം ആയുസ്സുണ്ടായിരുന്നില്ല. എട്ട് റണ്‍സെടുത്ത മോംഗിയയെ വേവല്‍ ഹിന്‍ഡ്സിന്റെ പന്തില്‍ ജേക്കബ്സ് പിടിച്ചു. തുടര്‍ന്നെത്തിയ ഇന്‍ഫോം ബാറ്റ്സ്മാന്‍ രാഹുല്‍ ദ്രാവിഡ് നാല് റണ്‍സെടുത്തപ്പോഴേക്കും പുറത്തായി. ഹേമാംഗ് ബദാനി 27 റണ്‍സെടുത്ത് തന്റെ ദൗത്യം നിറവേറ്റി.

ഇന്ത്യ വിജയലക്ഷ്യം മറികടക്കുമ്പോള്‍ സച്ചിനോടൊപ്പം 11 റണ്‍സോടെ വീരേന്ദ്ര ഷെവാഗായാരുന്നു ക്രീസില്‍.

Story first published: Wednesday, December 7, 2011, 13:50 [IST]
Other articles published on Dec 7, 2011
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+