വിരമിക്കില്ലെന്ന് ഐ.എം. വിജയന്‍
കോഴിക്കോട്: ഫുട്ബാള്‍ രംഗത്തുനിന്നും ഉടനെ വിരമിക്കാന്‍ പദ്ധതിയൊന്നുമില്ലെന്ന് ഫുട്ബാള്‍ താരം ഐ.എം. വിജയന്‍ പറഞ്ഞു. വിജയന് വിരമിക്കാന്‍ സമയമായെന്ന മുന്‍ കോച്ച് എ.എം. ശ്രീധരന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു വിജയന്‍.
വലതുകാല്‍മുട്ടിനേറ്റ പരിക്കിനെ തുടര്‍ന്ന് ശസ്ത്രക്രിയ കഴിഞ്ഞ് കോഴിക്കോട് സ്വകാര്യാശുപത്രിയില്‍ കഴിയുകയാണ് വിജയന്‍. സിനിമയിലഭിനയിക്കാന്‍ പരിശീലനക്യാമ്പില്‍ നിന്നും മുങ്ങിയെന്ന വാര്‍ത്തയും വിജയന്‍ നിഷേധിച്ചു. ഫുട്ബാളിനാണ് എന്നും തന്റെ ജീവിതത്തില്‍ മുന്‍ഗണനയെന്നും വിജയന്‍ പറഞ്ഞു. ഇപ്പോള്‍ ഈസ്റ് ബംഗാള്‍ ടീമിന് വേണ്ടി കളിക്കുകയാണ് വിജയന്‍.
പരിക്ക് ഭേദമായിക്കഴിഞ്ഞാല്‍ വീണ്ടും മൈതാനത്തിലിറങ്ങുമെന്നും വിജയന്‍ പറഞ്ഞു. വിജയന് ശസ്ത്രക്രിയ നടത്തിയ ഡോക്ടര്‍ മൂന്നാഴ്ച കൂടി വിശ്രമം നിര്‍ദേശിച്ചിരിക്കുകയാണ്. ജയരാജിന്റെ ശാന്തമുള്‍പ്പെടെ രണ്ടു ചിത്രത്തില്‍ അഭിനയിച്ചുകഴിഞ്ഞ വിജയന്‍ രണ്ടു സിനിമകളില്‍ കൂടി അഭിനയിക്കാന്‍ കരാറൊപ്പിട്ടിട്ടുണ്ട്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications