ദില്ലി: ഇന്ത്യയുടെ പേസ് ആക്രമണ രംഗത്തെ പോരായ്മകള്‍ക്ക് ഉത്തരമായി ഇതാ ബറോഡയില്‍ നിന്ന് ഒരു കൊടുങ്കാറ്റ്- പേര് ഇര്‍ഫാന്‍ പത്താന്‍.
പാകിസ്ഥാനില്‍ നടക്കുന്ന 19 വയസ്സിന് താഴെയുള്ളവരുടെ ക്രിക്കറ്റില്‍ ഇര്‍ഫാന്‍ പത്താന്‍ അത്ഭുതങ്ങള്‍ സൃഷ്ടിയ്ക്കുകയാണ്. കഴിഞ്ഞ ദിവസം വെറും 16 റണ്‍സ് വഴങ്ങി ബംഗ്ലാദേശിന്റെ ഒമ്പത് വിക്കറ്റുകളാണ് ഇര്‍ഫാന്‍ പത്താന്‍ പിഴുതത്. വെറും 34 റണ്‍സിന് ബംഗ്ലാദേശ് പുറത്തായി. പത്താന്റെ തീപാറുന്ന പന്തുകള്‍ക്ക് മുന്നില്‍ ബംഗ്ലാദേശ് തകര്‍ന്നുവീഴുകയായിരുന്നു.
പാകിസ്ഥാനെതിരെ 10 വിക്കറ്റിന്റെ ഉജ്ജ്വല വിജയം നേടുന്നതിന് ഇന്ത്യയെ സഹായിച്ചതും ഇര്‍ഫാന്‍ പത്താന്റെ അത്ഭുതപ്രകടനമാണ്. അതിവേഗം ബാറ്റ് വീശി റണ്ണൊഴുക്കാനും ഇര്‍ഫാന്‍ പത്താന് കഴിവുണ്ട്. വെറും 38 പന്തുകളില്‍ നിന്ന് 28 റണ്‍സും പാകിസ്ഥാനെതിരെ ഇര്‍ഫാന്‍ പത്താന്‍ നേടി. പാകിസ്ഥാനെതിരെ പത്താന്‍ മൂന്ന് വിക്കറ്റെടുക്കുകയും ചെയ്തു.