ലണ്ടന്‍: ഇംഗ്ലണ്ടിന്റെ മുന്‍ നായകന്‍ നാസര്‍ ഹുസൈന്‍ ടെസ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. 96 ടെസ്റുകളില്‍ ഇംഗ്ലണ്ടിന്വേണ്ടി കളിച്ചിട്ടുള്ള നാസര്‍ ഹുസൈന്‍ ഇന്ത്യന്‍ വംശജനാണ്. യുവതാരങ്ങള്‍ക്ക് വേണ്ടി വഴിമുടക്കുന്നില്ലെന്ന് പറഞ്ഞാണ് നാസര്‍ ഹുസൈന്‍ വിരമിച്ചത്.
ടെസ്റ് ക്രിക്കറ്റില്‍ 14 സെഞ്ച്വറികള്‍ നേടിയിട്ടുള്ള ഹുസൈന്റെ ശരാശരി 37.18 റണ്‍സ് ആണ്. ആകെ ടെസ്റ് ക്രിക്കറ്റില്‍ 5764 റണ്‍സ് നേടി.
ലോഡ്സില്‍ ന്യൂസിലാന്റിനെതിരെ ആദ്യ ടെസ്റില്‍ ഇംഗ്ലണ്ടിനെ ഉജ്ജ്വലവിജയത്തിലേക്ക് നയിച്ച ഹുസൈന്‍ അപ്രതീക്ഷിതമായാണ് വിടവാങ്ങല്‍ പ്രഖ്യാപനം നടത്തിയത്. ഈ മത്സരത്തില്‍ ഹുസൈനോടൊപ്പം ബാറ്റ് ചെയ്യുകയായിരുന്ന ആന്‍ഡ്രൂ സ്ട്രോസിനെ റണ്ണൗട്ടാക്കിയെന്നതിന്റെ പേരില്‍ ഹുസൈന് കടുത്ത വിമര്‍ശനം കേള്‍ക്കേണ്ടിവന്നു. ഹുസൈന്‍ വരുത്തിയ പിഴവിലൂടെയാണ് സ്ട്രോസ് റണ്ണൗട്ടായത്. ഈ വിമര്‍ശനത്തിന് മറുപടിയെന്നോണമാണ് ഹുസൈന്‍ ടെസ്റ്ക്രിക്കറ്റില്‍ നിന്നും വിടവാങ്ങുന്നതായി പ്രഖ്യാപിച്ചത്.