ബ്രിഡ്ജ്ടൗണ്‍: കാള്‍ ഹൂപ്പറായിരിക്കും വെസ്റിന്‍ഡീസ് ക്രിക്കറ്റ് ടീമിന്റെ പുതിയ ക്യാപ്റ്റന്‍. ദക്ഷിണാഫ്രിക്കക്കെതിരെയുള്ള പരമ്പരയിലാണ് ഹൂപ്പര്‍ സ്ഥാനമേല്‍ക്കുക. മാര്‍ച്ച് ഒമ്പത് വെള്ളിയാഴ്ചയാണ് ദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ ടെസ്റ്.
ഇതുവരെ വെസ്റിന്‍ഡീസിനെ നയിച്ചിരുന്നത് ജിമ്മി ആദംസായിരുന്നു. എന്നാല്‍ അടുത്തിടെ നടന്ന ആസ്ത്രേലിയന്‍ പര്യടനത്തില്‍ വെസ്റിന്‍ഡീസ് ദയനീയമായി പരാജയപ്പെട്ടു. ആസ്ത്രേലിയക്കെതിരെ തുടര്‍ച്ചയായി അഞ്ച് ടെസ്റുകളില്‍ പരാജയം ഏറ്റുവാങ്ങിയതിനു പുറമെ ഏകദിനത്തിലും അവര്‍ ലോകചാമ്പ്യന്മാരോട് അടിയറവ് പറഞ്ഞു.
1999ല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച 34കാരനായ ഹൂപ്പര്‍ അടുത്തിടെ ഫസ്റ് ക്ലാസ് ക്രിക്കറ്റില്‍ തിരിച്ചെത്തി. അത്യാവശ്യ ഘട്ടത്തില്‍ സ്പിന്‍ ബൗളിംഗ് കൊണ്ട് എതിരാളികളെ വിറപ്പിക്കാറുള്ള ഹൂപ്പര്‍ മികച്ചൊരു ഓള്‍ റൗണ്ടറാണ്.