Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ബീനോമോളെയും മല്ലേശ്വരിയെയും ആദരിക്കുന്നു

തിരുവനന്തപുരം: സിഡ്നി ഒളിംപിക്സില്‍ ഇന്ത്യയ്ക്കു വേണ്ടി വെങ്കലമെഡല്‍ നേടി അഭിമാനമായി മാറിയ വെയ്റ്റ് ലിഫ്റ്റിംഗ് താരം കര്‍ണം മല്ലേശ്വരിയെയും 400 മീറ്റര്‍ ഓട്ടമത്സരത്തില്‍ സെമിഫൈനലിലെത്തി കേരളത്തിന്റെ പാരമ്പര്യം നിലനിര്‍ത്തിയ കെ എം ബീനാമോളേയും ഒക്ടോബര്‍ 24 ചൊവാഴ്ച കേരളം ആദരിക്കും.

കേരള സര്‍ക്കാരും കേരള സ്പോര്‍ട്സ് കൗണ്‍സിലും സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. ചൊവാഴ്ച വൈകുന്നേരം അഞ്ചു മണിക്ക് തിരുവനന്തപുരം ഡര്‍ബാര്‍ഹാളില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി ഇകെ നായനാര്‍ കര്‍ണം മല്ലേശ്വരിക്ക് കേരളത്തിന്റെ ഉപഹാരമായ ഒരു ലക്ഷം രൂപയുടെ ചെക്ക് സമ്മാനിക്കും.

സ്പോര്‍ട്സ് വകുപ്പ് മന്ത്രി വി സി കബീര്‍ 50,000 രൂപയുടെ ചെക്ക് ബീനാമോള്‍ക്ക് സമ്മാനിക്കും. യുവജനക്ഷേമവകുപ്പിന്റെ ഉപഹാരം മന്ത്രി കെ രാധാകൃഷ്ണന്‍ ഇരുവര്‍ക്കും സമ്മാനിക്കും. സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് ബി ബാലചന്ദ്രന്‍ ചടങ്ങില്‍ അധ്യക്ഷനായിരിക്കും.

രണ്ട് കായികതാരങ്ങളേയും ഘോഷയാത്രയോടെ വേദിയിലെത്തിക്കും.

Story first published: Tuesday, October 24, 2000, 23:53 [IST]
Other articles published on Oct 24, 2000
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+