വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ജൂനിയര്‍ ഹോക്കി: ഇന്ത്യയുടെ ആദ്യമത്സരം ബംഗ്ലാദേശുമായി

By Staff

ദില്ലി: മെയ് മൂന്നിന് തുടങ്ങുന്ന നാലാം ജൂനിയര്‍ പുരുഷ ഹോക്കി ടൂര്‍ണമെന്റില്‍ ഇന്ത്യ തങ്ങളുടെ ആദ്യമത്സരത്തില്‍ ബംഗ്ലാദേശുമായി ഏറ്റുമുട്ടും. ഉദ്ഘാടനദിവസം തന്നെയാണ് ഇന്ത്യയുടെ ആദ്യമത്സരം.

ഇന്ത്യയുടെ ഗ്രൂപ്പ് മത്സരങ്ങള്‍ താരതമ്യേന എളുപ്പമായേക്കും. ബി ഗ്രൂപ്പില്‍ ഇറാന്‍, ജപ്പാന്‍, ബംഗ്ലാദേശ്, ചൈന, ഉസ്ബക്കിസ്ഥാന്‍ എന്നീ ടീമുകളാണ് ഇന്ത്യക്കൊപ്പമുള്ളത്. അതേ സമയം പാക്കിസ്ഥാന് കരുത്തരായ എതിരാളികളെയാണ് തങ്ങളുടെ എ ഗ്രൂപ്പില്‍ നേരിടേണ്ടത്. മലേഷ്യ, കൊറിയ, ഒമാന്‍, സിങ്കപ്പൂര്‍, തായ്വാന്‍ എന്നിവരാണ് പാക്കിസ്ഥാന്റെ ഗ്രൂപ്പ് പ്രതിയോഗികള്‍.

ടൂര്‍ണമെന്റില്‍ മുന്നിലെത്തുന്ന ആദ്യത്തെ മൂന്ന് ടീമുകള്‍ അടുത്ത വര്‍ഷം ആസ്ട്രേലിയയില്‍ നടക്കുന്ന ജൂനിയര്‍ ഹോക്കി ലോകകപ്പില്‍ കളിക്കാന്‍ അര്‍ഹത നേടും.

ഇന്ത്യയുടെ കൂക്കൂ വാലിയയെ ടൂര്‍ണമെന്റിലെ അമ്പയര്‍ മാനേജരായി അന്തര്‍ദേശീയ ഹോക്കി ഫെഡറേഷന്‍ നിയോഗിച്ചു.

Story first published: Wednesday, December 7, 2011, 13:47 [IST]
Other articles published on Dec 7, 2011
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X