Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മാത്യു ഹെയ്ഡന് ലോകറെക്കോഡ്

മെല്‍ബണ്‍: ടെസ്റ് ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന ബാറ്റ്സ്മാന്‍ എന്ന ബഹുമതി ആസ്ത്രേല്യയുടെ മാത്യു ഹെയ്ഡന്‍ സ്വന്തമാക്കി. Matthew Hayden

സിംബാബ്വേയ്ക്കെതിരായ ക്രിക്കറ്റ് ടെസ്റില്‍ ഒക്ടോബര്‍ ഒമ്പത് വെള്ളിയാഴ്ചയാണ് മാത്യുഹെയ്ഡന്‍ 380 റണ്‍സ് നേടി ചരിത്രം സൃഷ്ടിച്ചത്. വെസ്റിന്‍ഡീസിന്റെ ബ്രയാന്‍ ലാറ ഇംഗ്ലണ്ടിനെതിരെ ആന്റിഗ്വയില്‍ വച്ച് നേടിയ 375 റണ്‍സ് എന്ന റെക്കോഡാണ് മാത്യു ഹെയ്ഡന്‍ മറികടന്നത്.

622 മിനിറ്റ് നേരം ഹെയ്ഡന്‍ ക്രീസില്‍ നിന്നു. 437 പന്തില്‍ നിന്നാണ് ഹെയ്ഡന്‍ തന്റെ ലോക റെക്കോഡ് നേടിയത്. 38 ബൗണ്ടറികളും 11 സിക്സറുകളും ഉള്‍പ്പെടുന്നതായിരുന്നു ഹെയ്ഡന്റെ ഇന്നിംഗ്സ്.

ആസ്ത്രേല്യയുടെ മണ്ണില്‍ ത്രിബിള്‍ സെഞ്ച്വറി നേടുന്ന രണ്ടാമത്തെ കളിക്കാരനാണ് മാത്യു ഹെയ്ഡന്‍. ഇതിന് മുമ്പ് മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ 1965ല്‍ റോബര്‍ കൗപര്‍ ആണ് ഇംഗ്ലണ്ടിനെതിരെ ത്രിബിള്‍ സെഞ്ച്വറി പൂര്‍ത്തിയാക്കിയത്.

Story first published: Wednesday, December 7, 2011, 13:54 [IST]
Other articles published on Dec 7, 2011
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+