പിറ്റര്‍മാറിറ്റ്സ്ബര്‍ഗ്: ലോകകപ്പ് ക്രിക്കറ്റിലെ ആദ്യ ഹാട്രിക് ശ്രീലങ്കയുടെ പേസ് ബൗളര്‍ ചാമിന്ദ വാസിന്. ഫിബ്രവരി 14 വെള്ളിയാഴ്ച ബംഗ്ലാദേശിനെതിരായ മത്സരത്തിലാണ് ചാമിന്ദ വാസിന്റെ റിക്കാര്‍ഡിനര്‍ഹമായ പ്രകടനം.
ചാമിന്ദ വാസിന്റെ ഹാട്രിക്കിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. ആദ്യത്തെ മൂന്ന് പന്തുകളിലാണ് മൂന്ന് വിക്കറ്റുകള്‍ ചാമിന്ദ വാസ് നേടിയത്. ബംഗ്ലാദേശിന്റെ ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്യാനെത്തിയ ഹന്നന്‍ സര്‍ക്കാര്‍, മുഹമ്മദ് അഷ്റഫുള്‍, എഹ്സനുള്‍ ഹഖ് എന്നിവരുടെ വിക്കറ്റുകളാണ് ചാമിന്ദാ വാസ് പിഴുതത്.
ഹന്നന്‍ സര്‍ക്കാര്‍ ആദ്യ ബാളില്‍ ക്ലീന്‍ ബൗള്‍ഡായി. മുഹമ്മദ് അഷ്റഫുളും എഹ്സനുള്‍ ഹഖും ക്യാച്ചില്‍ കുടുങ്ങി.
ആദ്യ ഓവറില്‍ നാലാമതൊരു വിക്കറ്റ് കൂടി ചാമിന്ദാ വാസ് നേടി.