ലങ്കാഷയറില്‍ കളിക്കേണ്ടെന്നത് സ്വന്തം തീരുമാനം: ഹര്‍ഭജന്‍
ദില്ലി: ഇംഗ്ലീഷ് കൗണ്ടി ക്രിക്കറ്റില്‍ ലങ്കാഷയറിന് വേണ്ടി കളിയ്ക്കേണ്ടെന്ന് താന്‍ സ്വയം തീരുമാനിച്ചതാണെന്ന ് സ്പിന്നര്‍ ഹര്‍ഭജന്‍ സിംഗ്. നേരത്തെ ഫിറ്റ്നെസ് പരിശോധനയില്‍ പരാജയപ്പെട്ടതിനാല്‍ ഹര്‍ഭജനുമായുള്ള കരാര്‍ റദ്ദാക്കിയതായി ലങ്കാഷെയര്‍ പ്രഖ്യാപിച്ചിരുന്നു.
എന്നാല്‍ പരിക്കേറ്റ കൈവിരലില്‍ നീരുള്ളതിനാല്‍ താന്‍ സ്വയം കളിയ്ക്കേണ്ടെന്ന് തീരുമാനിയ്ക്കുകയായിരുന്നു, അല്ലാതെ ലങ്കാഷയര്‍ തന്നെ ഒഴിവാക്കിയതല്ലെന്നാണ് ഹര്‍ഭജന്‍ നല്കുന്ന വിശദീകരണം. ഒരു നല്ല പ്രൊഫഷണല്‍ കളിക്കാരന് ചേര്‍ന്ന തീരുമാനം തന്നെയാണ് ഞാന്‍ എടുത്തത്. വേണമെങ്കില്‍ കൗണ്ടിക്രിക്കറ്റില്‍ ഇടയ്ക്ക് വച്ച് കളിയുപേക്ഷിച്ച് പോരാമായിരുന്നു. പക്ഷെ ഒരു പ്രൊഫഷണല്‍ എന്ന നിലയില്‍ ഞാന്‍ അത് ചെയ്യില്ല. - ഹര്‍ഭജന്‍ സിംഗ് പറഞ്ഞു.
ജൂണ്‍ 13 വെള്ളിയാഴ്ച ലങ്കാഷെയറിന് വേണ്ടികളിക്കാന്‍ ഹര്‍ഭജന്‍ എല്ലാ തയ്യാറെടുപ്പുകളും നടത്തിയിരുന്നു. എന്നാല്‍ നെറ്റില്‍ ബൗള്‍ ചെയ്തപ്പോള്‍ കൈവിരലില്‍ നീര് കണ്ടു. ഉടനെ കളിയ്ക്കേണ്ടെന്ന തീരുമാനം എടുത്തുവെന്നാണ് ഹര്‍ഭജന്റെ വിശദീകരണം.
ക്രിക്കറ്റ് സംബന്ധിച്ച് താന്‍ എടുക്കുന്ന ഓരോ തീരുമാനവും തനിയ്ക്കും തന്റെ രാജ്യത്തിനും ചേരുന്നതായിരിക്കണം. ഇന്ത്യയ്ക്ക് വേണ്ടി കളിക്കുക എന്നതിനപ്പുറം യാതൊന്നും തനിയ്ക്കില്ലെന്നും ഹര്‍ഭജന്‍ പറഞ്ഞു. വരും മാസങ്ങളില്‍ ന്യൂസിലാന്റുമായും ആസ്ത്രല്യയുമായും കളിയ്ക്കുമ്പോള്‍ ശാരീരികക്ഷമത കാത്തുസൂക്ഷിയ്ക്കേണ്ടത് അത്യാവശ്യമാണ്.- ഹര്‍ഭജന്‍ പറഞ്ഞു.
കൈവിരവിന്റെ പരിക്ക് സംബന്ധിച്ച് വിദഗ്ധ ഉപദേശം തേടി ഹര്‍ഭജന്‍ ഇപ്പോള്‍ മുംബൈയിലുണ്ട്. അവിടെ ഡോ. അനന്ത് ജോഷിയെ കാണും. ആവശ്യമെങ്കില്‍ ശസ്ത്രക്രിയ ചെയ്യുകയോ മറ്റേതെങ്കിലും രാജ്യത്തെ വിദഗ്ധനെ കാണുകയോ ചെയ്യും. - ഹര്‍ഭജന്‍ പറഞ്ഞു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications