പരിക്ക് : ഒന്നാം ടെസ്റില്‍ ഹര്‍ബജനില്ല
കൊല്‍ക്കൊത്ത : വെസ്റ് ഇന്‍ഡീസിനെതിരായ ഒന്നാം ടെസ്റില്‍ ഓഫ് സ്പിന്നര്‍ ഹര്‍ബജന്‍ സിംഗ് ഉണ്ടാവില്ല. പകരം ശരണ്‍ ദീപ് സിംഗിനെ ഉള്‍പ്പെടുത്തും. പ്രദര്‍ശന മത്സരത്തിനിടയില്‍ വലത് തോളിന് പരിക്കേറ്റതിനെത്തുടര്‍ന്നാണ് ഹര്‍ബജന്റെ കാര്യം സംശയത്തിലായത്.
ബൗണ്ടറിയില്‍ നിന്നും പന്തെറിയുന്നതിനിടയിലാണ് പരിക്കേറ്റത്. തുടര്‍ന്ന് ബൗള്‍ ചെയ്യാന്‍ ബുദ്ധിമുട്ടനുഭവപ്പെട്ടതിനാല്‍ ഹര്‍ബജനെ പരിശോധനയ്ക്ക് വിധേയനാക്കി. എന്നാല്‍ എംആര്‍ഐ സ്കാനിനു ശേഷമേ എന്തെങ്കിലും പറയാനാകൂ എന്ന നിലപാടിലാണ് ടീം അധികൃതര്‍.
ടെസ്റിനു മുമ്പ് സുഖപ്പെടുകയാണെങ്കില്‍ ഹര്‍ബജനെത്തന്നെ ഉള്‍പ്പെടുത്തുമെന്ന് ബിസിസിഐ പ്രസിഡന്റ് ജഗമോഹന്‍ ഡാല്‍മിയ അറിയിച്ചു. മുന്‍കരുതല്‍ എന്ന നിലയിലാണ് ശരണ്‍ദീപിനോട് തയ്യാറായിരിക്കാന്‍ ആവശ്യപ്പെട്ടതെന്ന് അദ്ദേഹം അറിയിച്ചു. എന്നാല്‍ ഹര്‍ബജന് കളിക്കാനാകുന്ന കാര്യം സംശയമാണെന്നാണ് അനൗദ്യോഗിക കേന്ദ്രങ്ങള്‍ നല്‍കുന്ന സൂചന.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications