ഹര്‍ബജനെ പൊലീസ് മര്‍ദ്ദിച്ചു
ഗുവാഹട്ടി : ഇന്ത്യയുടെ സ്പിന്നര്‍ ഹര്‍ബജന്‍ സിംഗിനെ ഗുവാഹട്ടി പൊലീസ് ക്രൂരമായി മര്‍ദ്ദിച്ചു. ടീം അംഗങ്ങള്‍ താമസിക്കുന്ന ഹോട്ടലിനു പുറത്തു വച്ച് തിങ്കളാഴ്ച ഉച്ചയ്ക്കു ശേഷമാണ് സംഭവം. ഒരു ഫോട്ടോഗ്രാഫറെ ഹോട്ടലിനുളളിലേയ്ക്ക് പ്രവേശിപ്പിക്കുന്നതു സംബന്ധിച്ച വാക്കു തര്‍ക്കമാണ് സംഘട്ടനത്തില്‍ കലാശിച്ചതെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.
ദില്ലിയിലെ ഒരു ഫോട്ടോഗ്രാഫര്‍ ഹോട്ടലില്‍ പ്രവേശിക്കാന്‍ ശ്രമിച്ചപ്പോഴാണ് തര്‍ക്കമുണ്ടായത്. അകത്തു കടക്കാനാവില്ലെന്ന് സെക്യൂരിറ്റിക്കാര്‍ ഫോട്ടോഗ്രാഫറെ വിലക്കി. ഈ സമയം ഗേറ്റിനടുത്തെത്തിയ ഹര്‍ബജന്‍ ഫോട്ടോഗ്രാഫറെ അകത്തു കടത്തി വിടാന്‍ സെക്യൂരിറ്റിക്കാരോട് ആവശ്യപ്പെട്ടു. ഫോട്ടോഗ്രാഫര്‍ക്ക് ടീം മാനേജ്മെന്റിന്റെ ഔദ്യോഗിക പാസ് ഉണ്ടെന്ന് ഹര്‍ബജന്‍ അറിയിച്ചു.
പറഞ്ഞു തീര്‍ന്നയുടനെ സിംഗിനെയും ഫോട്ടോഗ്രാഫറെയും പൊലീസുകാര്‍ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നത്രേ! ഹര്‍ബജനെ നിലത്തിട്ടു ചവിട്ടിയെന്നാണ് കണ്ടു നിന്നവര്‍ പറയുന്നത്. ചോരയൊലിക്കുന്ന മുറിവുകളോടെയാണ് ഹര്‍ബജന്‍ മുറിയിലേയ്ക്ക് മടങ്ങിയത്.
ടീം മാനേജ്മെന്റും ഉയര്‍ന്ന പൊലീസ് അധികാരികളും ഉടന്‍ സംഭവസ്ഥലത്തെത്തി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications