ഗുര്‍ചരണ്‍ സിംഹ് ക്വാര്‍ട്ടറില്‍
സിഡ്നി: ഇന്ത്യയുടെ ബോക്സിംഗ് താരം ഗുര്‍ചരണ്‍ സിംഹ് ഒളിംപിക്സ് ബോക്സിംഗില്‍ 81 കിലോഗ്രാം ലൈറ്റ്വെയ്റ്റ് ഇനത്തിന്റെ ക്വാര്‍ട്ടറില്‍ കടന്നു. സപ്തംബര്‍ 24 ഞായറാഴ്ച നടന്ന മൂന്നാം റൗണ്ട് മത്സരത്തില്‍ ദക്ഷിണാഫ്രിക്കയുടെ ഡാനി വെന്ററിനെ ഒന്നര മിനിറ്റിനുള്ളില്‍ നിലംപരിശാക്കിയാണ് 23 കാരനായ ഗുര്‍ചരണ്‍ ക്വാര്‍ട്ടറില്‍ കടന്നത്.
റിംഗില്‍ സാധാരണ ഗതിയില്‍ അക്രമാസക്തനാവാത്ത ഇന്ത്യന്‍ താരം പക്ഷേ ഒളിംപിക്സ് മത്സരത്തില്‍ തന്റെ സാധാരണ ശൈലിയില്‍ നിന്നു വ്യത്യസ്തമായ പ്രകടനമാണ് പുറത്തെടുത്തത്. ഗുര്‍ചരണിന്റെ ഇടി തലയ്ക്കേറ്റ ദക്ഷിണാഫ്രിക്കന്‍ താരം നിലത്തു വീണതിനെത്തുടര്‍ന്ന് റഫറി ഇടപെട്ട് മത്സരം നിര്‍ത്തിവയ്ക്കുകയും ഗുര്‍ചരണിനെ വിജയിയായി പ്രഖ്യാപിക്കുകയുമായിരുന്നു.
വെറും നാലു റൗണ്ട് മാത്രമേ പോരാട്ടം നീണ്ടുള്ളൂ. അടുത്ത റൗണ്ട് മത്സരത്തില്‍ വിജയിച്ചാല്‍ ഗുര്‍ചരണിന് വെങ്കലമെഡല്‍ ലഭിക്കും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications