പോര്‍ച്ചുഗല്‍: സ്പെയിനിന്റെ തന്ത്രങ്ങളൊന്നും ഗ്രീസിനെതിരെ വിലപ്പോയില്ല. തുടര്‍ച്ചയായി രണ്ടാം വിജയം തേടിയിറങ്ങിയ സ്പെയിനിന് ഗ്രീസിനോട് സമനില(സ്കോര്‍: 1-1) വഴങ്ങേണ്ടിവന്നു.
യൂറോകപ്പില്‍ ഇതോടെ ഗ്രൂപ്പ് എയില്‍ സ്പെയിനും ഗ്രീസും പോയിന്റ് നിലയില്‍ സമനിലയിലാണ്. ഇരുടീമുകളും ആദ്യകളിയില്‍ ജയം നേടിയിരുന്നു.
കളിക്കളത്തില്‍ ഉടനീളം ആധിപത്യം പുലര്‍ത്തിയെങ്കിലും നിര്‍ഭാഗ്യത്താല്‍ വിജയം സ്പെയിനിനെ കൈവിട്ടു. 25ാം മിനിറ്റില്‍ സ്പെയിനിന് വേണ്ടി ഇവാന്‍ ഹെല്‍ഗുവേര ഗോള്‍ നേടി. വലത് വിംഗില്‍ നിന്ന് വിന്‍സെന്റ തൊടുത്ത ഫ്രീകിക്കാണ് ഇവാന്‍ ഹെല്‍ഗുവേര ഗോളാക്കിയത്.
എന്നാല്‍ 66ാം മിനിറ്റില്‍ ഗ്രീസ് സ്പെയിനിനെ ഞെട്ടിച്ചു. ആഞ്ചലോസ് കാരിസ്റിയാസാണ് ഗ്രീസിന്റെ മാനം രക്ഷിച്ച ഗോള്‍ നേടിയത്. നേരത്തെ അന്താരാഷ്ട്രഫുട്ബാളിലെ പ്രശസ്തതാരമായ റൗള്‍ സ്പെയിന്റെ ഒട്ടേറെ ഗോളവസരങ്ങള്‍ തുലച്ചുകളഞ്ഞു.