ഗൗരീശങ്കര്‍ ഏറ്റവും പ്രായം കുറഞ്ഞ ഫിഡേ റേറ്റഡ് താരം
തിരുവനന്തപുരം: ഗൗരീശങ്കര്‍ ഏറ്റവും പ്രായം കുറഞ്ഞ ഫിഡെ റേറ്റിംഗ് ഉള്ള ചെസ് കളിക്കാരന്‍. ഏഴു വയസും ഏഴു മാസവും മാത്രം പ്രായമുള്ള ഗൗരീശങ്കര്‍ തിരുവനന്തപുരത്ത് സമാപിച്ച താല്‍ ചെസ് ടൂര്‍ണമെന്റില്‍ ആറരപോയിന്റു നേടിയാണ് ലോകറിക്കാര്‍ഡിനര്‍ഹനാകുന്നത്.
ഫിഡേ റേറ്റിഗ് ചാമ്പ്യന്‍ ഷിപ്പില്‍ അഞ്ചര പോയിന്റു ലഭിച്ചാല്‍ അന്താരാഷ്ട്ര ചെസ് ഫെഡറേഷന്‍ ആ കളിക്കാരനെ ഫിഡേ റേറ്റിംഗ് ഉള്ള കളിക്കാരനായി അംഗീകരിക്കും. അടുത്ത ജൂലായിലാണ് ഫിഡേ റേറ്റിംഗ് ഉള്ള കളിക്കാരുടെ പുതിയ പട്ടിക പ്രസിദ്ധീകരിക്കുക.
ശ്രീലങ്കന്‍ താരം മുരുകന്‍ തിരുച്ചെല്‍വം 1997-98-ല്‍ ഫിഡേ റേറ്റിംഗ് ഉള്ള കളിക്കാരനായതോടെ ഈ റിക്കാര്‍ഡ് അദ്ദേഹത്തിന്റെ പേരിലായിരുന്നു. ഇനി ആ പദവി ഗൗരീശങ്കറിനാണ്.
ഒന്നര വര്‍ഷം മുമ്പ് ചെസ് കളി തുടങ്ങിയ ഗൗരീശങ്കറിന്റെ ഗുരു ജ്യേഷ്ഠന്‍ ഒമ്പതുകാരനായ അര്‍ജുനാണ്. കൊച്ചിയില്‍ അടുത്തിടെ നടന്ന 9-നും 18-നും താഴെയുള്ളവരുടെ ചെസ് ടൂര്‍ണമെന്റില്‍ ചാമ്പ്യനായ അര്‍ജുന്റെ പേരിലാണ് ഏറ്റവും പ്രായം കുറഞ്ഞ ഫിഡേ റ്റിേംഗ് കളിക്കാരനുള്ള ദേശീയറിക്കാര്‍ഡ്. ആ റിക്കാര്‍ഡും ഇനി പഴങ്കഥയാകും.
വഴുതക്കാട് ഈശ്വര വിലാസം റോഡില്‍ സ്മൃതിയില്‍ മനോജിന്റെയും സരിതയുടെയും മക്കളാണ് ഗൗരീശങ്കറും അര്‍ജുനും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications