ന്യൂദില്ലി: ഇന്ത്യന്‍ ചെസ് കളിക്കാരായ അഭിജിത് കുണ്ടെയ്ക്കും ബി. ശശികിരണിനും ഗ്രാന്റ് മാസ്റര്‍ പദവി ലഭിച്ചു. ലണ്ടനില്‍ ചേര്‍ന്ന ഫിഡെയുടെ പ്രസിഡന്‍ഷ്യല്‍ ബോര്‍ഡ് യോഗമാണ് കുണ്ടെയ്ക്കും ശശികിരണിനും ഈ പദവി നല്‍കാന്‍ തീരുമാനിച്ചത്.
ഇതോടെ ഗ്രാന്റ് മാസ്റര്‍ പദവി ലഭിച്ച ഇന്ത്യക്കാര്‍ അഞ്ചായി. കുണ്ടെയ്ക്കും ശശികിരണിനും മുമ്പ് വിശ്വനാഥന്‍ ആനന്ദ്, ദിവ്യേന്ദു ബറുവ, പ്രവീണ്‍ തിപ്സെ എന്നിവര്‍ക്കായിരുന്നു ഗ്രാന്റ് മാസ്റര്‍ പദവി ഉണ്ടായിരുന്നത്.
അതാനു ലഹീരിയെ ഇന്റര്‍ നാഷണല്‍ മാസ്ററായും ഫിഡെ അംഗീകരിച്ചു. ആന്ധ്ര പ്രദേശിന്റെ കൊനേരു ഹമ്പിയ്ക്ക് വനിതാ ഇന്റര്‍ നാഷണല്‍ മാസ്റര്‍ പദവി നല്‍കും.