സിഡ്നി: ത്രിരാഷ്ട്ര ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ആസ്ട്രേലലിയയുടെ പേസ് ബൗളര്‍ ജാസണ്‍ ഗില്ലെസ്പിയും കളിക്കില്ല. പേശിവലിവ് മൂലം അദ്ദേഹം ടീമില്‍ നിന്ന് പിന്മാറി.
ഇന്ത്യന്‍ പര്യടനത്തില്‍ നിന്ന് പിന്മാറുന്ന മൂന്നാമത്തെ കളിക്കാരനാണ് ഗില്ലെസ്പി. ആസ്ട്രേലിയയുടെ ബൗളിംഗിന്റെ കുന്തമുനയായ മക്ഗ്രാത്തും ആള്‍റൗണ്ടര്‍ ഡാരന്‍ ലെയ്മാനും ഏകദിന ടീമിലില്ല. ഇരുവരും ആരോഗ്യപരമായ പ്രശ്നങ്ങളാലാണ് കളിക്കാത്തത്.
ഗില്ലെസ്പിക്ക് പകരം ബ്രാഡ് വില്യംസ് ടീമില്‍ ഇടംതേടി. പെര്‍ത്തില്‍ സിംബാബ്വെയ്ക്കെതിരായ ടെസ്റ് മത്സരത്തിലാണ് ഗില്ലെസ്പിക്ക് പേശിവലിവുണ്ടായത്. നൂറുശതമാനം ഫിറ്റല്ലാത്ത സ്ഥിതിയില്‍ കളിക്കുന്നത് നല്ലതല്ലെന്ന് ബോധ്യമായതിനാലാണ് ടീമില്‍ നിന്ന് പിന്‍മാറുന്നതെന്ന് ഗില്ലെസ്പി പറഞ്ഞു.
റിക്കി പോണ്ടിംഗിന്റെ നേതൃത്വത്തിലുള്ള ആസ്ട്രേലിയന്‍ ടീം ഒക്ടോബര്‍ 22ന് ഇന്ത്യയിലേക്ക് തിരിക്കും.