കൊല്‍ക്കത്ത: താല്ക്കാലിക വിക്കറ്റ് കീപ്പറായി രാഹുല്‍ ദ്രാവിഡിനെ ഉപയോഗിക്കുന്ന ഇന്ത്യയുടെ ശൈലി അപകടകരമായ ഒന്നാണെന്ന് ആസ്ത്രേല്യന്‍ വിക്കറ്റ് കീപ്പര്‍ ആദം ഗില്‍ക്രിസ്റ്.
ഇന്ത്യയ്ക്ക് പാര്‍ത്ഥിവ് പട്ടേല്‍ എന്ന ഒരു സ്പെഷ്യലിസ്റ് വിക്കറ്റ് കീപ്പര്‍ ഉണ്ട്. പക്ഷെ പാര്‍ത്ഥിവ് പട്ടേലിനെ ഇന്ത്യ മാച്ചുകളില്‍ കളിപ്പിയ്ക്കുന്നില്ല. സ്പെഷ്യലിസ്റ് കീപ്പറെ ഉപയോഗിക്കണോ വേണ്ടയോ എന്ന കാര്യം ടീം തീരുമാനിക്കേണ്ടതാണ്. പക്ഷെ ഒരു ഓള്‍ റൗണ്ടര്‍ക്കോ ബാറ്റ്സ്മാനോ വേണ്ടി ഒരു സ്പെഷ്യലിസ്റ് വിക്കറ്റ് കീപ്പറെ ഒഴിവാക്കുന്നത് അപകടകരമാണ്. - ഗില്‍ ക്രിസ്റ് ഇന്ത്യയുടെ ശൈലിയെ വിമര്‍ശിയ്ക്കുന്നു.
ചിലപ്പോള്‍ ഇതിന് ഇന്ത്യ വിലകൊടുക്കേണ്ടി വരും. പ്രത്യേകിച്ച് ഏകദിനങ്ങളില്‍. വിക്കറ്റ് കീപ്പിംഗ് ഒരു നന്ദികെട്ട ജോലിയാണ്. നന്ദിവാക്ക് കേള്‍ക്കണമെങ്കില്‍ നിങ്ങള്‍ ആ ജോലയില്‍ വളരെയധികം കഠിനാധ്വാനം ചെയ്യേണ്ടതായി വരും. - ഗില്‍ക്രിസ്റ് പറയുന്നു.
നവമ്പര്‍ 18 ചൊവാഴ്ച നടക്കുന്ന ഫൈനലിനെക്കുറിച്ചും ഗില്‍ക്രിസ്റിന് ശുഭാപ്തിവിശ്വാസമുണ്ട്. ഫൈനലില്‍ എത്താമെന്ന മോഹത്തോടെയാണ് ഞങ്ങള്‍ ഇന്ത്യയിലേക്ക് എത്തിയത്. ആ ലക്ഷ്യം ഞങ്ങള്‍ നേടിക്കഴിഞ്ഞു. ഇപ്പോള്‍ ഞങ്ങള്‍ ഫൈനലില്‍ ജയിക്കാനാണ് ശ്രമം നടത്തുന്നത്. ഇനി ഒരു വിജയത്തോടെയല്ലാതെ തിരിച്ചുപോകുന്നത് നാണക്കേടാണ്. - ഗില്‍ക്രിസ്റ് പറയുന്നു.