ഗിബ്സിനും വില്യംസിനും വിലക്ക്
ജോഹന്നാസ്ബര്‍ഗ്: കോഴവിവാദത്തില്‍ പെട്ട ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് താരങ്ങളായ ഹെര്‍ഷലെ ഗിബ്സിനും ഹെന്‍റി വില്യംസിനും അന്തര്‍ദേശീയക്രിക്കറ്റ് മത്സരങ്ങളില്‍ കളിക്കുന്നതില്‍ നിന്ന് ആറ് മാസത്തേക്ക് വിലക്ക് ഏര്‍പ്പെടുത്തി.
ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ മൂന്നംഗ അച്ചടക്ക സമിതിയാണ് ഇരുകളിക്കാരെയും ശിക്ഷിക്കാന്‍ തീരുമാനമെടുത്തത്. 2000 ജൂണ്‍ 30 മുതല്‍ ഡിസംബര്‍ 30 വരെയാണ് വിലക്ക്.
ഇരുവര്‍ക്കും പിഴയും ശിക്ഷയായി വിധിച്ചിട്ടുണ്ട്. 8600 ഡോളറാണ് ഗിബ്സ് നല്‍കേണ്ട പിഴ. വില്യംസ് 1400 ഡോളര്‍ പിഴയടക്കണം.
ഇന്ത്യക്കെതിരായ ഒരു കളിയില്‍ 20 റണ്‍സില്‍ താഴെ എടുത്ത് പുറത്താവാം എന്ന് വാതുവെപ്പുകാര്‍ക്ക് വാഗ്ദാനം നല്‍കി എന്നതാണ് ദക്ഷിണാഫ്രിക്കന്‍ ടീമിന്റെ ഓപ്പണിംഗ് ബാറ്റ്സ്മാനായിരുന്ന ഗിബ്സിനെതിരായ കുറ്റം. മുന്‍ ക്യാപ്റ്റന്‍ ഹാന്‍സി ക്രോണ്യേയാണ് വാതുവെപ്പുകാരുടെ വാഗ്ദാനം ഗിബ്സിനെ അറിയിച്ചത്.
10 ഓവറില്‍ അമ്പതിലേറെ റണ്‍ വിട്ടുകൊടുക്കാം എന്നതായിരുന്നു വില്യംസിന്റെ വാഗ്ദാനം.
ഗിബ്സും വില്യംസും കുറ്റം സമ്മതിച്ചിരുന്നു. എന്നാല്‍ വാഗ്ദാനം തങ്ങള്‍ പാലിച്ചില്ലെന്ന് അവര്‍ അച്ചടക്കസമിതിയെ ബോധിപ്പിച്ചു. വാഗ്ദാനത്തില്‍ നിന്ന് വിരുദ്ധമായി ഗിബ്സ് അമ്പതിലേറെ റണ്‍സ് നേടിയിരുന്നു. ഒന്നര ഓവര്‍ എറിഞ്ഞ് കഴിഞ്ഞപ്പോഴേക്കും പരിക്ക് മൂലം വില്യംസിന് പുറത്ത് പോവേണ്ടിവന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications