Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഗിബ്സ് ഇന്ത്യന്‍ പര്യടനത്തിനില്ല

ഡര്‍ബന്‍: അടുത്ത മാസം ഇന്ത്യയില്‍ പര്യടനം നടത്തുന്ന ദക്ഷിണാഫ്രിക്കന്‍ ടീമില്‍ ദക്ഷിണാഫ്രിക്കയുടെ ഓപ്പണര്‍ ഹെര്‍ഷലെ ഗിബ്സ് ഉണ്ടാകില്ല. ക്രിക്കറ്റ് കോഴ വിവാദത്തിന്റെ പേരില്‍ ദില്ലി പൊലീസ് ഗിബ്സിനെ ചോദ്യം ചെയ്തേയ്ക്കുമെന്നതിനാലാണ് ഗിബ്സ് ഇന്ത്യയിലേക്കുള്ള പര്യടനം ഒഴിവാക്കുന്നത്.

ഇന്ത്യന്‍ പൊലീസ് ഗിബ്സിനെ കുറ്റവിമുക്തനാക്കിയിട്ടുണ്ടെങ്കിലും ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നതില്‍ ഗിബ്സിന് മാനസികസമ്മര്‍ദ്ദമുണ്ടെന്ന് ഗിബ്സിന്റെ അച്ഛന്‍ പറയുന്നു. എന്തായാലും തന്റെ മകന്‍ ഇന്ത്യയില്‍ പീഡിപ്പിക്കപ്പെടുന്നത് കാണാന്‍ താല്പര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

2000ലെ കോഴവിവാദത്തെക്കുറിച്ച് ഗിബ്സും നിക്കി ബോയെയും ദില്ലി പൊലീസിന് ഇന്ത്യന്‍ ഹൈകമ്മീഷന്‍ മുഖേന മൊഴി നല്കിയിരുന്നു. പക്ഷെ ഇവരെ ചോദ്യം ചെയ്യുമോ അറസ്റ് ചെയ്യുമോ എന്നീ കാര്യങ്ങളില്‍ ദില്ലി പൊലീസ് ഇതുവരെ മറുപടി നല്കിയിട്ടില്ല.

അടുത്ത മാസം രണ്ട് ടെസ്റ് മത്സരങ്ങളാണ് ദക്ഷിണാഫ്രിയ്ക്ക ഇന്ത്യയില്‍ കളിയ്ക്കുക. ഇതിനുള്ള ടീമിനെ അടുത്തയാഴ്ച തിരഞ്ഞെടുക്കും. ഇതുവരെ ഗിബ്സിന്റെ കയ്യില്‍ നിന്ന് തനിയ്ക്ക് യാതൊരു വിവരവും ലഭിച്ചിട്ടില്ലെന്ന് ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ബോര്‍ഡ് വക്താവ് മൊവാബി ലിതേകോ പറഞ്ഞു.

Story first published: Wednesday, December 7, 2011, 13:59 [IST]
Other articles published on Dec 7, 2011
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+