വ്യാജടിക്കറ്റ്: ജിസിഎ ട്രഷറര്‍ അറസ്റില്‍
മര്‍ഗോവ: ഇന്ത്യയും ആസ്ത്രേലിയയും തമ്മിലുള്ള അവസാന ഏകദിനം മത്സരം നടന്ന ഗോവയില്‍ വ്യാജടിക്കറ്റ് വിറ്റ കേസില്‍ ഗോവ ക്രിക്കറ്റ് അസോസിയേഷന്‍ ട്രഷറര്‍ രമാ ശങ്കര്‍ദാസുള്‍പ്പെടെ നാലു പേരെ പൊലീസ് അറസ്റു ചെയ്തു.
ടിക്കറ്റ് കോണ്‍ട്രാക്ടര്‍ ചിന്മയ് ഫല്ലാരി, സഹായികളായ ജയരാമന്‍, സുരേഷ് വിസെ എന്നിവരാണ് അറസ്റിലായ മറ്റുള്ളവര്‍. ഏപ്രില്‍ ഒമ്പത് തിങ്കളാഴ്ച രാത്രിയാണ് അറസ്റ് നടന്നതെന്ന് ദക്ഷിണഗോവ പൊലീസ് സൂപ്രണ്ട് ഐ.ഡി. ശുക്ല വാര്‍ത്താ ഏജന്‍സിയോടു പറഞ്ഞു.
എല്ലാവരെയും ഏപ്രില്‍ 10 ചൊവാഴ്ച വൈകുന്നേരത്തോടെ കോടതിയില്‍ ഹാജരാക്കും. കൂടുതല്‍ അന്വേഷണത്തിനായി ഇവരെ റിമാന്‍ഡില്‍ വിട്ടുതരണമെന്ന് കോടതിയോട് അപേക്ഷിക്കുമെന്ന് പൊലീസ് വക്താവ് പറഞ്ഞു.
ഏപ്രില്‍ ആറ് വെള്ളിയാഴ്ച ജവഹര്‍ലാല്‍ നെഹ്റു സ്റേഡിയത്തിലാണ് മത്സരം നടന്നത്. മത്സരത്തിന് ഏതാണ്ട് 25,000ഓളം കള്ള ടിക്കറ്റുകള്‍ വിറ്റുവെന്നാണ് കേസ്. കേസുമായി ബന്ധപ്പെട്ട് പൊലീസ് ഇതിനകം 60ഓളം പേരെ ചോദ്യം ചെയ്തിട്ടുണ്ട്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications