ഗവാസ്കര്‍ ഐസിസി അധ്യക്ഷന്‍
ലണ്ടന്‍: അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍(ഐസിസി) അധ്യക്ഷനായി ഇന്ത്യയുടെ ക്രിക്കറ്റ് വിദഗ്ധന്‍ സുനില്‍ ഗവാസ്കറെ വീണ്ടും തിരഞ്ഞെടുത്തു. ലണ്ടനില്‍ മൂന്നു ദിവസമായി നടക്കുന്ന എക്സിക്യൂട്ടീവ് സമിതി യോഗത്തിന്റെ സമാപനദിവസമായ ജൂണ്‍ 20 ബുധനാഴ്ചയാണ് ഗവാസ്കറെ വീണ്ടും അധ്യക്ഷപദവിയില്‍ നിലനിര്‍ത്താന്‍ തീരുമാനമുണ്ടായത്.
ഐസിസിയുടെ അടുത്ത പ്രസിഡന്റ്പദവി പാകിസ്ഥാന് നല്കാനും യോഗം തീരുമാനിച്ചു. ഗവാസ്കറിനെതിരെ പാകിസ്ഥാന്‍ എഹ്സന്‍ മാനിയുടെ പേര് നിര്‍ദ്ദേശിച്ചിരുന്നു. 1997മുതല്‍ ഐസിസി ധനകാര്യസമിതിയുടെ അധ്യക്ഷപദവിയിലിരിക്കുകയാണ് എഹ്സന്‍ മാനി. ഗവാസ്കറിനെ ഒരു തവണ കൂടി ഐസിസി അധ്യക്ഷപദവിയില്‍ നിയമിച്ചിരിക്കുകയാണ് - യോഗം സമാപിച്ചശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ഐസിസി പ്രസിഡന്റ് മാല്‍ക്കം ഗ്രേ അറിയിച്ചു.
അന്താരാഷ്ട്ര അമ്പയര്‍മാരുടെ ഒരു എട്ടംഗ പാനലുണ്ടാക്കാനും ഐസിസി എക്സിക്യൂട്ടീവ് യോഗം തീരുമാനിച്ചു. 25 പേരടങ്ങുന്ന മുഴുവന്‍ സമയ മാച്ച് റഫറിമാരുടെയും പാനല്‍ രൂപീകരിക്കും. ഈ രണ്ടു പാനലും 2002 ഏപ്രിലിനു മുന്‍പ് നിലവില്‍ വരുമെന്നും മാല്‍ക്കം ഗ്രേ അറിയിച്ചു.
ഇംഗ്ലണ്ടുമായുള്ള മത്സരത്തില്‍ പാകിസ്ഥാന്‍ ആരാധകര്‍ കളിതീരും മുമ്പേ കളിക്കളം കയ്യേറിയതിനെ യോഗം അപലപിച്ചു. കളിക്കളത്തിന്റെ സുരക്ഷ സംബന്ധിച്ച പ്രാഥമിക ഉത്തരവാദിത്വം കളിനടക്കുന്ന രാജ്യങ്ങളിലെ ബോര്‍ഡുകള്‍ക്കാണെങ്കിലും എല്ലാ രാജ്യങ്ങളും അവരവരുടെ കളിക്കളങ്ങള്‍ സംബന്ധിച്ച വിശദമായ റിപ്പോര്‍ട്ട് നല്കാനും ഐസിസി ആവശ്യപ്പെട്ടിട്ടുണ്ട്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications