ആതന്‍സ്: ലോകത്തിലെ വേഗമേറിയ താരത്തിന്റെ പേര് ഇനി ജസ്റിന്‍ ഗാട്ലിന്‍. ഒളിമ്പിക്സിലെ നൂറ് മീറ്റര്‍ ഓട്ടത്തില്‍ സ്വര്‍ണം നേടിയ അമേരിക്കന്‍ താരമായ ജസ്റിന്‍ ഗാട്ലിന്‍ നിലവിലുള്ള 100 മീറ്റര്‍ ചാമ്പ്യനെ മറികടന്നാണ് ഒളിമ്പിക്സിലെ വേഗമേറിയ താരമായത്.
9.85 സെക്കന്റു കൊണ്ടാണ് ജസ്റിന്‍ ഗാട്ലിന്‍ 100 മീറ്റര്‍ ഓടിയെത്തിയത്. പോര്‍ച്ചുഗലിന്റെ ഫ്രാന്‍സിസ് ഒബിക്വലുവിനാണ് വെള്ളി. 9.86 സെക്കന്റാണ് ഒബിക്വലു100 മീറ്റര്‍ തികയ്ക്കാനെടുത്തത്.
നിലവിലുള്ള 100 മീറ്റര്‍ ചാമ്പ്യന്‍ മൗറിസ് ഗ്രീനിന് വെങ്കലം മാത്രമേ നേടാനായുള്ളൂ. 9.87 സെക്കന്റാണ് മൗറിസ് ഗ്രീനിന്റെ സമയം.